സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പള്ളിയോട് ചേർന്ന് പള്ളിക്കൂടം വേണമെന്ന് വിശുദ്ധ ചാവറയച്ചന്റെ ചിരകാല സ്വപ്നത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ചെങ്ങൽ മഠത്തോട് ചേർന്ന് സ്ഥാപിതമായ ഈ വിദ്യാലയം. 1911 ൽ ഈ വിദ്യാലയം  വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ ഔദ്യോഗികമായി സ്ഥാപിതമായി. ഈ സ്കൂളിനോടുള്ള പൊതുജന താൽപര്യം അന്നുവരെ എൽ പി സ്കൂൾ മാത്രമായിരുന്ന ഈ വിദ്യാലയത്തെ1915- 1916ൽ ഈ വിദ്യാലയം യു പി സ്കൂളാക്കി ഉയർത്തുവാൻ കാരണമായി

ഭൂമിശാസ്ത്രപരവും ഭരണപരവുമായ പരിമിതികൾ മൂലം 1921 യുപി വിഭാഗം കാഞ്ഞൂരിലേക്ക് മാറ്റുകയും കുട്ടികൾ പഠനം അവിടെ തുടരുകയും ചെയ്തു. വീണ്ടും ഒരു യുപി സ്കൂളിന്റെ ആവശ്യകത അനുഭവപ്പെട്ടതിനാൽ 1946 ഒരു യുപി സ്കൂൾ വീണ്ടും നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു.1963 ൽ ഒരു അൺഎയ്ഡഡ് ഹൈസ്കൂൾ ആരംഭിച്ചു.

ആദ്യഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.

1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ PJജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.

1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ്  മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം KG വിഭാഗവും 1998 ൽ ജ്ഞാനോദയ സെൻട്രൽ  സ്കൂൾ ഉം സ്ഥാപിതമായി:യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്.