സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ് -19

കൊറോണ അഥവാ കോവിഡ് -19 എന്ന വൈറസ് മാനവരാശിയുടെ നിലനിൽപ്പിന് ഭീഷിണിയാംവിധം ലോകമാസകലം പടർന്ന്പന്തലിച്ചിരിക്കുകയാണ്. ഈ വൈറസിനെ നേരിടാൻ ഇനിയും പ്രതിരോധം നമുക്ക് വേണം. ലോകാരോഗ്യ സംഘടന ഈ വൈറസ്മൂലമുളള പകർച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് . ആദ്യമായി വൈറസ്‌ബാധിച്ചത്‌ ചൈനയിലെ ഹുവാൻ എന്ന നഗരത്തിലാണ്. ഇപ്പോൾ ലോകത്തു മുപ്പത്തിയഞ്ച് ലക്ഷത്തിൽകൂടുതൽ രോഗികളുണ്ട്. രണ്ടരലക്ഷത്തോളം ആളുകൾ വിവിധ രാജ്യങ്ങളിലായിമരിച്ചു . കോവിഡ് കാരണം ലോകത്തെ വിവിധ രാജ്യങ്ങൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് .

ഈ വൈറസിനെനേരിടാൻ നാം ഭയപ്പെടേണ്ടതില്ല, ജാഗ്രതമതി. നമ്മുടെ അധികാരികൾനൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക . കൃത്യമായ സാമൂഹിക അകലം പാലിക്കുക . ഇടയ്‍ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു് വൃത്തിയാക്കുക .ചുമയ്ക്ക്മ്പോഴും തുമ്മുമ്പോഴും വീടിനു പുറത്തിറങ്ങുമ്പോഴും മാസ്‌ക്ക് ധരിക്കുക. ശുചിത്വംപാലിക്കുക. വയോജനങ്ങളും, കുട്ടികളും, ഗർഭിണികളുംവീടിനകത്തു തന്നെ കഴിയേണ്ടതാണ് . പോഷകങ്ങൾ അടങ്ങിയഭക്ഷണങ്ങൾ ശീലമാക്കേണ്ടതാണ്. വൻരാജ്യങ്ങൾവരെ വൈറസിനുമുന്നിൽ പകച്ചുനിൽക്കുമ്പോൾ ഒറ്റക്കെട്ടായപ്രവർത്തനം വഴി നാം വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മികച്ചുനിൽക്കുകയാണ്. അതിനാൽത്തന്നെ ഇനിയും നമുക്ക് ഒറ്റക്കെട്ടായി ജാഗ്രതയോടെ വൈറസിനെ നേരിടാം. സർവ്വതും മറന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, നമ്മുടെ അധികാരികൾ എന്നിങ്ങനെ എല്ലാവരെയും ആത്മാർത്ഥമായി അഭിനന്ദിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടു ചുരുക്കുന്നു .


പാർഥിവ് സന്ദീപ്
3 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം