സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

        ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ  പി ടി എ പ്രസിഡണ്ട് ശ്രീ. മജോ പി മാത്യുവിന്റെ  അധ്യക്ഷതയിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നടത്തി. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . കെ. എസ രാജു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സ്കൂളിലേക്ക് പുതുതായി കടന്നു വന്ന കുട്ടികളെ  ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.


പരിസ്ഥിതി ദിനം

        ജൂൺ 5 ന്  പരിസ്ഥിതിദിനം   ആചരിച്ചു. മാതൃകാ കർഷകനായ ശ്രീ ഔസേപ്പച്ചൻ മടിക്കാങ്കൽ പരിസ്ഥിതിദിന സന്ദേശം നൽകി . വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .

വായനദിനം

       ജൂൺ 19 വായനദിനമായി ആചരിച്ചു . ഹെഡ്മിസ്ട്രസ്  ശ്രീമതി മോളി ജോർജ് വായനദിനസന്ദേശം നൽകി . പത്താം  ക്‌ളാസിലെ കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി അമിത റ്റോണി കവിതചൊല്ലി . കുട്ടികൾ വായനദിനപ്രതിജ്ഞ എടുത്തു.