സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/കാണാമറയത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കാണാമറയത്ത്

 കാണാമറയത്ത് പോയ് മറഞ്ഞാലും നീ
എൻ ചാരത്ത് മൗനമായി ചേർന്നിരിപ്പൂ ..
വീണ്ടുമെൻ ചിത്തത്തിലെ ത്ര തുടിപ്പുകൾ
നിന്നെ തിരത്തിന്നു കാത്തിരിപ്പൂ....
പറയുവനാകാത്ത മൊഴികളെല്ലാമെന്റെ
നെഞ്ചെകം പൊളിച്ചു മൃതിയടഞ്ഞു
കാണാതെ നീ പോയ മൗനാനുരാഗങ്ങൾ
 ഇനിയുമൊരു തെന്നലായി മാറിടുമ്പോൾ
 അറിയാതെ ഞാനൊരു അപ്പൂപ്പൻ താടി പോൽ
ഗതിയറിയാതിന്നലഞ്ഞിടുന്നു
വർഷങ്ങൾ മറഞ്ഞാലും വസന്തങ്ങൾ കൊഴിഞ്ഞുലും
എന്നുമെൻ മനസ്സിൽ തീർക്കുന്നു നീ
ഒരു മുഗ്ദനുരാഗത്തിൻ പൂവസന്തം
 

അജയ് ജോസഫ് ബിജു
9B സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത