സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രാചിന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രെദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ.ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹമായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.മാത്രമല്ല ആരോഗ്യവും ശുചിത്വവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നില്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്നു കൺ‌തുറന്നു നിൽക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്.വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്ത് കൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്.നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിനെയും പ്രശ്നമാണ് ആരും കാണാതെ സ്വന്ത വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലും നിരത്തു വാക്കിലും ഇടുന്നതും വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്കു ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്‌കാരിക മൂല്യ ബോധത്തിന്റെ തെളിവ്പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നുപോയാൽ "ദൈവത്തിന്റെ സ്വന്തം നാട് " എന്നതിന് പകരം" മാലിന്യസ്വന്ത നാട് "എന്ന ബഹുമതിക്ക് നാം അർഹരാകേണ്ടി വരില്ലേ ? ഈ അവസ്ഥാക്കു മാറ്റം വന്നല്ലേ പറ്റൂ?

അലീന എസ്
ഏഴ്. എഫ് സെന്റ്‌ .ഗൊരേറ്റി എച്ച് . എച്ച് .എസ്. പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം