സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049postal.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പി. എൻ പണിക്കരുടെ സ്മരണയിൽ വായനാദിനാചരണം നടത്തി. ജൂൺ21,22 എന്നീ ദിവസങ്ങളിൽ പുസ്തകപ്രദർശനം സംഘടിപ്പിച്ചു. ജൂൺ 26 -ാം തീയതി "അമ്മയ്ക്കൊരെഴുത്ത്" എന്ന പേരിൽ 'എഴുത്തുപെട്ടി' സജ്ജീകരിച്ചു. എണ്ണൂറോളം കുട്ടികൾ അമ്മയ്ക്ക് കത്ത് തയ്യാറാക്കി അയക്കുകയുണ്ടായി. തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് നടത്തിയ ഈ പരിപാടിയിൽ ശ്രീമതി ശുഭബോധവത്ക്കരണക്ലാസ്സുകൾ നൽകി. അമ്മവായനയും അധ്യാപകവായനയും നടത്തുകയുണ്ടായി.