വന്മതിൽ ചാടി കടന്നു നീ വന്നു
എന്റെ വയലും തെങ്ങും നിറയും നാട്ടിൽ
വട വൃക്ഷങ്ങൾ കൈ കോർത്തു നിൽക്കുന്ന എന്റെ നാട്ടിൽ
നിന്റെ സംഹാര താണ്ഡവം യൂറോപിലും അറബി നാട്ടിലും കൂടാതെ
പരശു രാമന്റെ മഴു എറിഞ്ഞു ഉണ്ടായ എന്റെ നാട്ടിലും
കൊറോണയാം താടക വന്നിതാ സംഹാരം ആടുന്നു
അതിവേഗം പടരുന്നു കാട്ടു തീ ആയി
മാനവർ ഒക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുന്നു
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രയും ഭീകരനോ