സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ കൊറോണ ഭൂതവും കണ്ണനും
കൊറോണ ഭൂതവും കണ്ണനും
ഒരിക്കൽ ഭൂമിയിൽ ഒരിടത്ത് ഒരു കുട്ടി കൊറോണ ഭൂതം ഉണ്ടായി. അവൻ ഒറ്റയ്ക്കായിരുന്നു അവനോട് ആരും തന്നെയും കൂട്ടുകൂടി യിരുന്നില്ല. അത് അവന് വളരെ വിഷമമായി .ഒരുപാട് നാൾ ആരോടും കൂട്ടു കൂടാതെ അവൻ ഒറ്റയ്ക്ക് കഴിഞ്ഞു. ഒരിക്കൽ അവന് തോന്നിഎന്തുകൊണ്ട് അവന് മനുഷ്യനുമായി കൂട്ട് കൂടിക്കൂടാ. അവൻ അങ്ങനെ മനുഷ്യരുമായി കൂട്ടുകൂടാൻ തീരുമാനിച്ചു.കുട്ടി കൊറോണ ഭൂതം ആടി തുള്ളി പാട്ടും പാടി പറഞ്ഞു. ഞാൻ ഒരു ഭൂതം കുട്ടി ഭൂതം. ഞാൻ ഒരു ഭൂതം കൊറോണ ഭൂതം എന്നോടൊത്തു കളിക്കു മോ നീ എന്നോടൊത്തു കളിച്ചാൽ ആടി പാടാം നമുക്ക് എന്നും.പാവം മനുഷ്യർ കൊറോണാ ഭൂതത്തിന്റെ പാട്ടിൽ വീണുപോയി ഭൂതം മനുഷ്യർക്ക് ഉള്ളിൽ കയറി ഓരോരോ അസുഖങ്ങൾ ഉണ്ടാക്കി തുടങ്ങി തുടക്കത്തിൽ പനി ചുമ ജലദോഷം ശ്വാസംമുട്ടൽ അങ്ങനെ ഒടുവിൽ അവൻ മനുഷ്യരായ മനുഷ്യരെ എല്ലാം കൊല്ലാൻ തുടങ്ങി. ആ ഒരു കുട്ടി കൊറോണ ഭൂതത്തിൽ നിന്നും ഒരുപാട് കൊറോണ ഭൂതങ്ങൾ.അങ്ങനെ കൊറോണ ഭൂതത്തിന്റെശല്യം സഹിക്കാതെ ലോകമെമ്പാടുമുള്ള ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടി. അങ്ങനെയിരിക്കെ ഒരു ദിവസം നാട് ചുറ്റല്ലിന് ഇടയിൽ കൊറോണ ഭൂതങ്ങൾ ഒരു മൈതാനത്ത് എത്തി അവിടെ കുറേ കുട്ടികൾ കൂട്ടം കൂടി ഇരിപ്പുണ്ടായിരുന്നു ഭൂതങ്ങൾ അവരെ തന്നെ നിരീക്ഷിക്കുകയായിരുന്നു ആ സമയം അവരുടെ മാതാപിതാക്കൾ അവരെ വിളിച്ചു. അവരെല്ലാം വീടുകളിലേക്ക് പോയി ആ സമയം അവരിൽ ഒരു കുട്ടിയുടെ പിന്നാലെ ഭൂതങ്ങൾ പോയി. അവർ പോയത് കണ്ണന്റെ പിന്നാലെയാണ് .കണ്ണന്റെ കൂടെ കൂടുകയായിരുന്നു അവരുടെ ലക്ഷ്യം അവർ അവരുടെ പാട്ടും പാടി ആടി തുള്ളി കണ്ണന്റെ പിന്നാലെ ചെന്നു
ഞങ്ങൾ കുട്ടി ഭൂതങ്ങൾ ഞങ്ങൾ കുട്ടി കൊറോണ ഭൂതങ്ങൾ ഞങ്ങളോടൊപ്പം കളിച്ചു രസിക്കാൻ വായോ വായോ കണ്ണാ നീ കണ്ണന് ഭൂതങ്ങളെ ഇഷ്ടമായി അതുകൊണ്ടുതന്നെ കണ്ണൻ, കൊറോണ ഭൂതങ്ങളുടെ അടുക്കൽ ചെല്ലാൻ തുടങ്ങിയതും കണ്ണന്റെ അച്ഛനും അമ്മയും പറഞ്ഞു:" കണ്ണാ അത് ഭൂതങ്ങൾ ആണ് ."
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ