ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം2025

നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി മാത്യുസ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി റീന സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി.

8, 9,10 ക്ലാസുകളിൽ 7 ഡിവിഷനുകളിലായി 207 കുട്ടികൾ പഠിക്കുന്നു.

12 അധ്യാപകരും 4 അനധ്യാപകരും ഉൾപ്പെടെ 16 ജീവനക്കാരാണ് ഉള്ളത്.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു കൃഷി ഓഫീസർ ശ്രീ അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ പരിസ്ഥിതി ദിനാചരണ പോസ്റ്റർ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോണി മാത്യു സ്വാഗത പ്രസംഗം നടത്തി. പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് അനുമോദനങ്ങൾ നൽകി

വിജയോത്സവം

2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി വിജയോത്സവം FESTA-VICTORUM സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു .എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം നിർവഹിച്ചു. മുൻ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോണി മാത്യു സർ സ്വാഗതം ആശംസിച്ചു.  FullA plus, 9 Aplus നേടിയ കുട്ടികൾക്ക് സ്കൂൾതലത്തിലും കേരളോദയ വായനശാലയുടെയും സമന്വയ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആദരവുകളും സമ്മാനങ്ങളും നൽകുകയുണ്ടായി

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(2025-26)

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ജൂൺ 26എരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ  അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയുംയും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. .പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ റോഷി മേടം കുട്ടികൾക്ക്‌ ലഹരി വിരുദ്ധ ദിന സന്ദേശം  നൽകി.
ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശ പ്രചരണാർത്ഥം കവിതകൾ ആലപിക്കുകയും ഫ്ലാഷ് മോബുകൾ കൾ അവതരിപ്പിക്കുകയും ചെയ്തു

വായനാദിനം

ജൂൺ 19 വായനാദിന ആചരണം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി ക്ലാസ് ലൈബ്രറിക്ക് തുടക്കം കുറിച്ചു. ക്ലാസ് ലൈബ്രേറിയന്മാർക്ക് അതിന്റെ ചാർജും നൽകി

ഹെഡ് മാസ്റ്റർ ശ്രീ സോണി മാത്യു സാർ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു എല്ലാ കുട്ടികളും വായന ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ എടുത്തു. കുമാരി ആവണി സി വി വായനദിന സന്ദേശം നൽകി

വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും വായനാ മത്സരം പ്രസംഗമത്സരവും നടത്തി. വിജയികളെ അനുമോദിച്ചു

[1]

ബഷീർ ദിനം 2025 ജ‍ൂലൈ : 5

വായനാദിനത്തിന്റെയും ബഷീർ ദിനത്തിന്റേയും ഉദ്ഘാടനം ബഹു: സോണി മാത്യു സാർ നിർവ്വഹിച്ചു.

  • ബഷീർ ദിന ക്വിസ് ,
  • വായനാ മത്സരം
  • ബഷീർ അനുസ്മരണ ഗാനം
  • പോസ്റ്റർ രചന
  • കഥാപാത്ര ചിത്രരചന
  • പുസ്തക പരിചയം

എന്നീ വിവിധ പരിപാടികൾ നടന്നു.

ലഹരി വിരുദ്ധ ദിനം

2025-26 അധ്യയന വർഷത്തിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26 വ്യാഴാഴ്ച എരുവേശ്ശി ഗ്രാമ പഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആ ഭിമുഖ്യത്തിൽ  നെല്ലിക്കുറ്റി HS ഇൽ നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സോണി മാത്യു പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു.ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. PHC യിലെ ഡോക്ടർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ലീഡർ മാസ്റ്റർ അവിധാൻ നിഷാന്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ്‌ പ്രതിനിധി ശ്രീമതി ലിസി കെ സി പ്രോഗ്രാമിന് നന്ദി പറഞ്ഞു. ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഫ്ലാഷ് മോബുകൾ കുട്ടികൾ അവതരിപ്പിച്ചു.

ചാന്ദ്രദിനാചരണം

സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സോണി മാത്യു സാർ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചാന്ദ്ര ദൗത്യങ്ങളിലേക്ക് ഒരു എത്തിനോ




2025-26 അധ്യയന വർഷത്തിലെ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം (30/7/25)നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോണി മാത്യു സാ ർ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ  അധ്യക്ഷഭാഷണം നടത്തി. ദീപികയുടെ സർക്കുലേഷൻ മാനേജർ ശ്രീ സുനിൽ കണ്ടത്തിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. നെല്ലിക്കുറ്റി ഇടവക അംഗമായ ശ്രീ ബേബി കൊട്ടാരത്തിൽ സ്കൂളിനായി പത്രം സ്പോൺസർ ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുമാരി ജിയന്നക്കു ആദ്യ പത്രം കൈമാറി . സ്റ്റാഫ്‌ പ്രതിനിധി ലിസി ടീച്ചർ പ്രോഗ്രാമിന് നന്ദി അറിയിച്ചു സംസാരിച്ചു


2025-26 അധ്യയന വർഷത്തിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26 വ്യാഴാഴ്ച എരുവേശ്ശി ഗ്രാമ പഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആ ഭിമുഖ്യത്തിൽ  നെല്ലിക്കുറ്റി HS ഇൽ നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സോണി മാത്യു പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു.ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. PHC യിലെ ഡോക്ടർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ലീഡർ മാസ്റ്റർ അവിധാൻ നിഷാന്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ്‌ പ്രതിനിധി ശ്രീമതി ലിസി കെ സി പ്രോഗ്രാമിന് നന്ദി പറഞ്ഞു. ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഫ്ലാഷ് മോബുകൾ കുട്ടികൾ അവതരിപ്പിച്ചു.