സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/മറ്റ്ക്ലബ്ബുകൾ-17
ലഹരിവിരുദ്ധ ക്ലബ്
ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്രലഹരിവിരുദ്ധ ദിനാചരണത്തിന്റ ഭാഗമായി ജൂൺ ഇരുപത്തിയേഴാംതീയതി ലഹരിവിരുദ്ധ ബോധവത്കരണക്ലാസ്, നിയമ സാക്ഷരതാക്ലാസ് എന്നിവ കൺവീനർ പീറ്റർ റൂഫസ് നയിച്ചു. 2019 ജൂൺ ഇരുപത്തിയാറാം തിയതി രാജ്യാന്തര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു ലഹരിവിരുദ്ധസന്ദേശ റാലി എക്സ്‌സൈസ് ഇൻസ്‌പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ഷാജി, പ്രധാനാധ്യാപിക ശ്രീമതി മേഴ്‌സി ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീമതി നജ്മ ജോർജ്, സ്റ്റാഫ് സ്ക്രെട്ടറി ശ്രീ.ജസ്റ്റിൻ പി എം എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായിരുന്നു.
വർക്ക് എക്സ്പീരിയൻസ് ക്ലബ്
2017-18ലെ വർക്ക് എക്സ്പീരിയൻസ് ക്ലബ് 15.02.17 ന് രൂപികരിക്കുകയുണ്ടായി. എല്ലാക്ലാസിൽനിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുത്തു. ഇവരിൽനിന്നു ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ജോർജ് കെ.എസ് പ്രസിഡന്റായും എട്ടാം ക്ലാസ്സിലെ രോഹിത് കെ. എസിനെ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയുണ്ടായി. കൂടാതെ എല്ലാ ക്ലാസിൽ നിന്നും ഓരോ പ്രതിനിധിയെയും തെരഞ്ഞെടുക്കുകയുണ്ടായി.