സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/മറ്റ്ക്ലബ്ബുകൾ-17
Work Experience Club
Work experience പീരിയഡിൽ കുട്ടികൾ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. സബ് ജില്ലാ മേളയിൽ പ്രവർത്തി പരിചയത്തിന് എംബ്രോയിഡറി, പേപ്പർ ക്രാഫ്റ്റ്, ഗാർമെന്റ് മേക്കിങ്ങ്, ബീഡ്സ് വർക്ക്, വെജിറ്റബിൾ പെയിന്റിങ്ങ്, വേസ്റ്റ് മെറ്റീരിയൽ പ്രൊഡക്റ്റ്സ്, വുഡ് വർക്ക് മുതലായ വിഭാഗങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. വുഡ് വർക്കിൽ യദു കൃഷ്ണൻ ജില്ലാ തലത്തിൽ സെലക്ഷൻ നേടുകയും B- grade കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി. റോസമ്മ കെ.യുവിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.
ഹെൽത്ത് ക്ലബ്ബ്
കരിക്കോട്ടക്കരി പി.എച്ച്.സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആരോഗ്യ പരിശീലനത്തെക്കുറിച്ചും, രോഗങ്ങളെ കരുതിയിരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകൾ നല്കുന്നു. കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും അയൺ ഗുളികകളും ആവശ്യമായ മറ്റ് മരുന്നുകളും നല്കുന്നു. നാഷണൽ ഡിവോമിങ്ങ് പദ്ധതിയുടെ ഭാഗമായി 2016 ആഗസ്റ്റ് 10ന് വിരനിർമ്മാർജനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സുകൾ നല്കുകയും ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തു. എല്ലാ വ്യാഴാഴ്ചയും പി.എച്ച്.സിയിലെ നേഴ്സ് സ്കൂൾ സന്ദർശിച്ച് കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുന്നു.ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഷൈനി കെ.കെ നേതൃത്വം നല്കുന്നു.