സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കൊറോണയോടുള്ള യുദ്ധം(ലേഖനം)
കൊറോണയോടുള്ള യുദ്ധം
നാം ഇന്ന് കടന്നുപോകുന്നത് വലിയ യുദ്ധകാലഘട്ടത്തിലൂടെയാണ്. കോവിഡ് - 19 എന്ന ഭീകരനുമായുള്ള യുദ്ധത്തിൽ. ചെറുത് എന്ന് പറഞ്ഞ് അവഗണിക്കാൻ കഴിയില്ല. ചെറുതാണെങ്കിലുംനഗ്നനേത്രക്കു പോലും കാണുവാൻ സാധിക്കിലെങ്കിലും അന്റാർട്ടിക്കാ ഒഴികയുള്ള എല്ലാ ഭൂഖണ്ഡത്തിലും എത്തിപ്പെട്ട് അവിടെയുള്ള ആളകളിലേക്ക് പടർന്ന് ചിലരെ മരണത്തിന്റെ വക്കിലേക്കും മറ്റു ചിലർക്ക് മരണത്തിന്റെ വാതിൽ തുറന്നുകൊടുത്തയുംചെയ്ത കക്ഷിയാണീ വൈറസ്. അതിലും വലിയ രസമാണ് സാമ്പത്തിക ശേഷിയിൽ മുൻപന്തിയിലായിരുന്ന പല രാജ്യങ്ങളും ഈ യുദ്ധത്തിൽ പരാജിതനാകുകയും കൊവിഡ് വിജയശ്രീലാളിതനായി വാഴുകയും ചെയ്തു. എന്നാൽ നമ്മുടെ രാജ്യത്തെയും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെയും കീഴടക്കാനായി വന്നതാണീ വൈറസെങ്കിലും അതിനോട് പരമാവധി പൊരുതുകയാണ് സർക്കാരിനോടും ആരോഗ്യ പ്രവർത്തകരോടും ചേർന്ന് നമ്മൾ ഓരോരുത്തരും . എന്നാൽ അവർ നമ്മുടെ നാടിനെ സംരക്ഷിക്കുവാനും ഈ യുദ്ധത്തിൽ ജയിക്കുവാനുംവേണ്ടി തീവ്രമായി പരിശ്രിമിക്കുമ്പോൾ നമ്മിൽ ചിലരെങ്കിലും ഇതിന്റെ വ്യാപനം വർധിപ്പിക്കാൻ പുറത്തിറങ്ങുകയും അതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്ന ആളുകളെയും കാണുവാൻ സാധിക്കുന്നുണ്ട്. അത് തടയാൻ കടന്നുവരുന്ന പൊലീസുക്കാരെ കബളിപ്പിക്കുകയും അവരെ ശത്രുക്കളായി കരുതുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടുവരുന്നു. എന്നാൽ ഇവരെല്ലാം നമ്മുടെ ജീവനു വേണ്ടിയും നമ്മുടെ നാടിനെ കൊവിഡിനോടുള്ള യുദ്ധത്തിൽ വിജയിപ്പിക്കാനും പരിശ്രമിക്കുന്നവരാണ്. അതിനാൽ അവരോട് ചേർന്ന് ഈ ഭീകരനോടുള്ള യുദ്ധത്തിൽ ജയിക്കാം ............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം