സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/പാണ്ടൻ സിംഹം

Schoolwiki സംരംഭത്തിൽ നിന്ന്
പാണ്ടൻ സിംഹം ....

ഒരിടത്തു ഒരു മാൻ ഉണ്ടായിരുന്നു. പാവം ആയിരുന്നു ആ മാൻ. മിനു എന്നായിരുന്നു ആ മാനിന്റെ പേര്. ആ മാനിന്‌ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. മീനുമാനും ടീനമാനും. ആ കാട്ടിൽ അഹങ്കാരിയായിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. പാണ്ടൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. ഒരു ദിവസം മീനു കാട്ടിൽകൂടെ നടക്കുകയായിരുന്നു. പാണ്ടൻ സിംഹം മീനുമാനിനെ ഓടിച്ചു. മീനു വേറെ ഒരു സ്ഥലത്തുപോയി ഒളിച്ചു. പിറ്റേന്ന് രാവിലെ ഒരു വേടൻ ആ കാട്ടിൽ വലവീശി. അന്നു രാത്രി സിംഹം ഇര തേടി ഇറങ്ങിയപ്പോൾ ആ വേടന്റെ കെണിയിൽ അകപ്പെട്ടു. പാണ്ടൻ സിംഹത്തിനു രക്ഷപെടാൻ ആയില്ല. പാണ്ടൻ സിംഹം കരച്ചിലോട് കരച്ചിൽ. കരച്ചിൽ കേട്ട് മീനു മാൻ സിംഹത്തിന്റെ അടുത്തേക്ക് ഓടി. മീനു സിംഹം കിടക്കുന്ന കെണിയുടെ അടുത്തെത്തിയപ്പോൾ പാണ്ടൻ സിംഹം ചോദിച്ചു. "എന്നെ ഈ കെണിയിൽ നിന്നും സംരഷിക്കാമോ ? " മീനു പാണ്ടൻ സിംഹത്തെ സംരക്ഷിച്ചു. പിന്നീടൊരിക്കലും പാണ്ടൻ സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ല. .

ഡെൽന സോജൻ
9A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ