സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ മാറ്റങ്ങളിലേയ്ക്ക് ഒരു ചുവടുവെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റങ്ങളിലേയ്ക്ക് ഒരു ചുവടുവെപ്പ്

__________________

ഇന്ന് ലോകം മുഴുവൻ ഒരു വൈറസിന് മുൻപിൽ സ്തംഭിച്ചു നിൽക്കുകയാണ്. ഇതിനൊക്കെ പിന്നിൽ നമ്മുടെ തെറ്റുകൾ തന്നെ ആണെന്ന് ഓർക്കേണ്ടത് ഉണ്ട്. പരിസ്ഥിതിയോട് ചേർന്ന് നിന്ന നമ്മൾ അതിൽ നിന്നും വ്യതിചലിച്ചു എന്നത് ഒരു കാരണം തന്നെ ആണ്. ആർഷഭാരത സംസ്കാരത്തിന്റെ മുതൽ കൂട്ടായി മാറേണ്ട പുതുതലമുറ ഇന്ന് ഉപയോഗിക്കുക, വലിച്ചെറിയുക എന്ന പാശ്ചാത്യ സംസ്കാരത്തിന്റെ പിറകിൽ ആണ്. അമിതമായ എണ്ണ പലഹാരങ്ങളും മറ്റും ഉള്ളിലേക്ക് ചെല്ലുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കൂടി ഓർക്കേണ്ടത് ഉണ്ട്. കൃത്യത ഇല്ലാത്ത ജീവിതരീതികളും ശുചിത്വം ഇല്ലായ്മയും എല്ലാം ഈ മഹാമാരിയുടെ വളർച്ച കൂട്ടിയിരിക്കുകയാണ്. ഇന്നേ വരെ ലോകം അനുഭവിക്കാത്ത ഒരു അവസ്ഥക്ക് നമ്മൾ ഓരോരുത്തരും കാരണക്കാർ തന്നെ ആണ്. മണ്ണിൽ നിന്നും ഏസി മുറികളിലേക്കും മറ്റും മാ റിയതിന്റെപ്രകൃതിയുടെ തന്നെ ഒരു പ്രതിഷേധം ആയി ഇതിനെ നമുക്ക് കാണാം. പണത്തിനു പിറകെ ഓടുമ്പോൾ വീടും പറമ്പും നോക്കാനും അവിടെ ഉള്ള പുല്ലും കാടുമെല്ലാം പറിച്ചുകളഞ്ഞു വൃത്തിയാക്കാനും ആർക്കാണ് ഇന്നിവിടെ സമയം?. ഭക്ഷ ണം കഴിക്കുന്നതിനു കൈ കഴുകിയില്ലെങ്കിലും മൊബൈൽ ഫോൺ കയ്യിൽ കരുതാനും മുഖപുസ്തകത്തിലെ അഭ്യർഥനകളെ അംഗീകരിക്കാനും ആരും മറക്കുകയില്ല. ഒരു ഓർമപെടുത്തലിന്റെ ആവശ്യവും അവിടെ വേണ്ടി വരുന്നില്ല. ഇനിയെങ്കിലും ചിന്തിക്കണം, പഠിക്കണം. ഒരു മനുഷ്യൻ എങ്ങനെ സമൂഹത്തിനോട് ഉത്തരവാദിത്തം ഉള്ള വ്യക്‌തി ആകുന്നുവെന്ന് പഠിക്കണം. ഇതൊരു മാറ്റമാകട്ടെ. മാറ്റത്തിലേക്കുള്ള ഒരു ചുവടുവെപ്പ് ആകട്ടെ

നന്ദി

ഹാഷിനാ എച്ച്
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം