സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം 2025
2025 അധ്യയന വര്ഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു. കുട്ടികളുടെ തമാശകളും പുത്തൻ പ്രതീക്ഷകളും വിദ്യാലയ അങ്കണത്തിനു നിറകൂട്ടായി. പ്രവേശനോത്സവ പൊതുസമ്മേളനത്തിനു സ്വാഗതം നൽകിയത് പ്രിയ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സുനിമോൾ ടീച്ചർ ആയിരുന്നു. പ്രവേശോത്സവകർമ്മം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പറും, വാർഡ് കൗൺസിലറും ആയ ശ്രീമതി സതീദേവി എം.ജി അവറുകൾ ആയിരുന്നു. അധ്യക്ഷപ്രസംഗവും സന്ദേശവും നൽകിയ ത് സ്കൂൾ മാനേജർ റവ.സിസ്റ്റർ എൽസ മരിയ സി എം സി.ആയിരുന്നു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി. ആശസകൾ അർപ്പിച്ചു സംസാരിച്ചത് സ്കൂൾ PTA പ്രസിഡന്റ്. ശ്രീ സന്തോഷ് ആയിരുന്നു. നവാഗതരായ കുട്ടികളുടെ കലാപരിപാടികൾ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും കലാവാസനകളെ വികസിപ്പിക്കാനും സഹായിച്ചു. കുട്ടികൾക്ക് വിവിധ സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം കൂടുതൽ അർത്ഥവത്താക്കി
'
പരിസ്ഥിതി ദിനം
1972 സ്റ്റോക്ക് ഹോം സമ്മേളനത്തിനിടെ യു എൻ പൊതുസഭ ജൂൺ 5 പരിസ്ഥിതി ദിനം ആയി പ്രഖ്യാപിച്ചു 2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്നതാണ്. ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഇന്ത്യയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത് അതിനാൽ പ്ലാസ്റ്റിക് മലിനീകരണം പലതരത്തിലും നമുക്ക് ദോഷകരമായി ബാധിക്കുന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിനെയും വെള്ളത്തെയും മലിനമാക്കുന്നു വന്യജീവികൾക്ക് നാശമുണ്ടാക്കുന്നു പ്ലാസ്റ്റിക് മാലിന്യം കത്തിക്കുമ്പോൾ വിഷമാലിന്യങ്ങൾ പുറത്തുവരുന്നു. നഗരപ്രദേശങ്ങളിൽ മാലിന്യ സംസ്കരണം ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു സമുദ്രജീവികൾ പലപ്പോഴും പ്ലാസ്റ്റിക് ഭക്ഷണമായി തെറ്റിദ്ധരിച്ച് കഴിക്കുന്നതിനാൽ ഇന്ത്യയുടെ വിശാലമായ തീരപ്രദേശത്തെ ഇത് ബാധിക്കുന്നു ഇത് സമുദ്ര ആവാസ വ്യവസ്ഥയെ തകർക്കുന്നു ശക്തമായ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിലൂടെ പരിപാടികൾ മെച്ചപ്പെടുത്തുന്നതിലൂടെയും പുനരുപയോഗ പരിപാടികൾ മെച്ചപ്പെടുത്തുന്നതിലൂടെയും മാലിന്യ സംസ്കരണത്തിലും സമൂഹ ശുചീകരണ സംരംഭങ്ങളിലും പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിലൂടെയും ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട് എന്ന് എളിയ സന്ദേശത്തെ ആസ്പദമാക്കി ഉള്ള പ്രതിജ്ഞ ക്ലാസുകളിൽ കുട്ടികൾ ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണത്തെ പ്രമേയമാക്കിയുള്ള പോസ്റ്റർ, കാർട്ടൂൺ മത്സരങ്ങളും ഉണ്ടായിരുന്നു പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര സ്കൂളിലെ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സ്കൂൾ പരിസരം മോടിപ്പിക്കുന്നതിന്റെ ഭാഗമായി പൂച്ചെടികൾ കുട്ടികൾ നട്ടുപിടിപ്പിച്ചു.