ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യുന്നു
പി ടി എ പ്രസിഡന്റ് തിരി കൊളുത്തുന്നു

1. പ്രവേശനോത്സവം

പ്രവേശനോത്സവം ബഹുമാനപ്പെട്ട പ്രധാന അധ്യാപിക നിർവഹിക്കുന്നു.

2025-2026 വർഷത്തെ പ്രവേശനോത്സവം 2/6/25ന് സെന്റ് സെബാസ്റ്റ്യൻസ്   എൽ പി സ്കൂൾ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു.

  വർണ്ണ കടലാസ്സുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ചാർട്ടുകൾ കൊണ്ടും സ്കൂൾ   വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതർക്ക്  കടലാസ് പൂക്കൾ നൽകി സ്വീകരിച്ചു.

ഹെഡ്മിസ്ട്രസ് ഹെർമിലാൻഡ് ഇ  ആർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

കൊച്ചി എം എൽ എ ശ്രീ. കെ.ജെ മാക്സി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും അക്കാദമിക മാസ്റ്റർ പ്ലാൻ  പ്രകാശനവും ചെയ്തു.

Rev fr എബിൻ സെബാസ്റ്റ്യൻ ചൊവ്വല്ലൂർ  അധ്യക്ഷതപദം അലങ്കരിച്ചു സംസാരിച്ചു.

ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം,

റിട്ടയേർഡ് അധ്യാപികയായ ശ്രീമതി മേരി ഇ എക്സ്, പി ടി എ പ്രസിഡന്റ് റിൻസൺ എം ജെ, കുട്ടികളുടെ ഭാഗത്തുനിന്നും  സാത്വിക് സന്നിത്ത്  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സീനിയർ സ്റ്റാഫ്  ശ്രീമതി ലിത്ത ആൻഡ്രൂസ് ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു.

പ്രവേശനോത്സവം വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2. സ്വാതന്ത്ര്യദിനാഘോഷം

അധ്യാപകരും അനധ്യാപകരും പ്രച്ഛന്നവേഷം മത്സരത്തിൽ പങ്കെടുത്ത കുട്ടികളോടൊപ്പം ഉള്ള ചിത്രം