സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്ര്യ ദിനം 2023-24

Schoolwiki സംരംഭത്തിൽ നിന്ന്

എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ എട്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ പ്രഥമ അധ്യാപകൻ ശ്രീ. സാലു പതാലിൽ പതാക ഉയർത്തി. അതിനു ശേഷം സ്കൂളിൽ നിന്ന് ആരംഭിച്ച റാലി മരുതൂർ ജംഗ്ഷൻ ചുറ്റി തിരികെ സ്കൂളിലെത്തി

രാവിലെ 8.30 ന് സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. ഹൗസടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ റാലിയിൽ അണി നിരന്നത് . ഭാരത് മാതാ, സരോജിനി നായിഡു , മഹാത്മാ ഗാന്ധി , ഭഗത്സിംഗ് , ജവഹർലാൽ നെഹ്റു തുടങ്ങിയ വേഷങ്ങളും അതിനു പിന്നിലായി ഒപ്പന , തിരുവാതിര തുടങ്ങിയ വേഷങ്ങളിലുമാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത് . തുടർന്ന് സ്വാതന്ത്ര്യദിന സമ്മേളനം ആരംഭിച്ചു.ഹെഡ്മാസ്റ്റർ ശ്രീ സാലു പതാലിൽ ഈ യോഗത്തിന് സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ സന്തോഷ് വി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം YMCA ട്രിവാൻഡ്രം ക്ലബ് പ്രസിഡൻറ് ശ്രീ ഗീവർഗീസ് ഐസക്ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും മധുര വിതരണവും നടത്തപ്പെട്ടു.