സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു.കുട്ടികൾ പ്ലക്കാർഡുകളും വോൾ പേപ്പറുകളും കൊണ്ട് സ്ക്കൂൾ മുഴുവൻ പ്രദർശിപ്പിക്കുകയും പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തു.10-ാം ക്ലാസ്സിലെ കുട്ടികൾ ബാക്കിയെല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് വീഡിയോ പ്രദർശനത്തിലൂടെ വേണ്ടത്ര ബോധവൽക്കരണം നടത്തി.പ്രസംഗമത്സരവും പരിസ്ഥിതി ക്വിസ്സും നടത്തി.
ലോകസമുദ്രദിനം
ജൂൺ 8നു ക്ലാസുകളിൽ ജലജീവികളെയും ജലസസ്യങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ആൻഡമാൻസ് ദ്വീപിലെ ഒരു പ്രത്യേക വീഡിയോ പ്രദർശനം നടത്തി. കുട്ടികളെക്കൊണ്ട് കുറിപ്പെഴുതിപ്പിച്ചു ശേഖരിച്ചു.
ലോകമയക്കുമരുന്നുദിനം
ജൂൺ 26നു ലോകമയക്കുമരുന്നുദിനത്തിൽ കുട്ടികൾ പ്രസംഗം നടത്തുകയും എല്ലാപരും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ സെക്രട്ടറി ശ്രീ.സിബി നടുവിലേചെരുവിൽ സന്ദേശം നൽകി.എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കുന്നു ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾക്ക് അർഹരാവുകയും ചെയ്യുന്നു
കൺവീനർ : ശ്രീമതി മോളി കെ. സി.