സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/അക്ഷരവൃക്ഷം/ഒന്നിച്ചു നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു നേരിടാം

 

പോരാടുവാൻ നേരമായിന്നു കൂട്ടരേ…
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമു ക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരാ കേട്ടു കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
.ഒരു ജനതയെ തന്നെയല്ലേ ?
ആരോഗ്യരക്ഷയ്ക്ക് നൽകും-
നിർദേശങ്ങൾ പാലിച്ച്ച്ചിടാം' മടിക്കാതെ
അശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ.
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി….

വിനു ജോസഫ്
6 A സെന്റ്. മേരീസ് ഹൈസ്കൂൾ കണ്ണമാലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത