സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ഭൂമിതൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിതൻ രോദനം


കേഴുവാൻ കണ്ണീരില്ലാതവൾ നിന്നു നിശ്ചലയായി
    പണ്ടരുതെന്നുചൊല്ലിയതാരാലും കേട്ടില്ല എന്നാൽ ഇന്ന് ...
 മണ്ണോളം മാത്രം പോന്നൊരു മർത്യൻ.
 മണ്ണിനായി തായതൻതായ് വേര് പിഴുതവൻ
  കാൽതൊട്ടു കേണവൾ ദോഷം ചെയ്യരുതെന്ന് ചൊല്ലി കാതുകൾപൊത്തി നാം
 നയനം അടച്ചു നാം ഭൂമി മാതാവിനെ കൊല്ലുവാനോങ്ങിനാം

അവകാശിയാന്നു നാം വിശ്വസിച്ചവർ അഭയാർത്ഥി മാത്രമായി മാറുന്നതു കണ്ടു നാം
 പിടയുന്നു വിധിതൻ കൈയ്യിലെ കളിപ്പാവ പോലായി നാം.....
 ഭൂമി മാതാവിനെ വെറുത്തു നാം .....
  അമ്മതൻ കുഞ്ഞിനെ പോറ്റി വളർത്തും പോലെ
    നമ്മെ വളർത്തുന്ന ഭൂമി മാതാവിനെ
 ദ്രോഹിച്ചു മൂറ്റിയും നാം നേടിയ നേട്ടങ്ങളെല്ലാം
   കോട്ടങ്ങളെന്നു തിരിച്ചറിയും നേരം
 ചൊല്ലുവാൻ മാപ്പെന രണ്ടക്ഷരം മാത്ര-
  എൻ ചുണ്ടിൽ വിടരുന്നു

സമുദ്രങ്ങളഞ്ചുള്ള ഭൂമിയിൽ ദാഹനീരിനായി നെട്ടോട്ടമോടുന്നു നാം
    ഭൂഗർഭ ജലമൂറ്റി കൂടിച്ചു നാം ........
 ഭൂമിയെ നന്നായി ഉണക്കി നാം. മഴയത്ത് കൂണുകൾ പോലെ
        ഫ്ലാറ്റുകൾ ഉയരുന്നു. അതിനുള്ളിൽ കൂട്ടിലെ കിളി
  പോലെമനുഷ്യനിരിക്കുന്നു മണ്ണിടിക്കുന്നു വയൽ നികത്തുന്നു
       ശേഷം കരയുന്ന മാനവരായി നാം


ഇവിടം ഒരു വയലായിരുന്നു .
  ഇവിടം ഒരു കുന്നായിരുന്നു . ഇവിടം ഒരു നദിയായിരുന്നു.
 ഇവിടം എൻ സ്വർഗ്ഗമായിരുന്നു എന്നു തൻ മക്കൾക്കു ചൊല്ലി കൊടു-
 ക്കുമ്പോൾ അമ്മ തൻ രോദനം ഭൂമിതൻ രോദനമായി മാറുമ്പോൾ വേദനയാൽ ഞരങ്ങി
  പ്രാണൻ വെടിയുന്ന യമ്മ തൻ രോദനം - എൻ ഭൂമിതൻ രോദനം


 

അനിറ്റ സിസി പോമി
11 C സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത