സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗ പ്രതിരോധശേഷിയുടെ ആവശ്യകത ഏറ്റവും കൂടുതലുള്ള കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പല രോഗങ്ങളും പെട്ടെന്ന് മറ്റുള്ളവർക്ക് പകരാൻ കാരണം രോഗ പ്രതിരോധശേഷി കുറവുള്ളത് കൊണ്ടാണ്.രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽത്തന്നെ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം.രോഗപ്രതിരോധശേഷി എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്, ശാരീരികവും, മനസികുമായി ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാനുള്ള കഴിവിനെയാണ്. അത് പല തരത്തിൽ നേടിയെക്കുന്നതാണ് .ഉദാഹരണമായി ശാരീരികമായ പ്രതിരോധശേഷി നേടുന്നത് പോഷക ആഹാരം കഴിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും, ശുചിത്വം പാലിക്കുകയും, വ്യായാമം ചെയ്യുകയും, ചിട്ടയായ ജീവിതം നയിക്കുകയും ചെയ്യുന്നതിലൂടെ ശാരീരികമായ പ്രതിരോധശേഷി നമ്മുക്ക് നേടിയെടുക്കാൻ കഴിയും. എന്നാൽ മാനസിക പ്രതിരോധശേഷി പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്നതല്ല. അത് ജീവിതസാഹച്യര്യങ്ങൾ അനുസരിച്ചും നമ്മുടെ കാഴ്ചപ്പാടുകൾ അനുസരിച്ചും ആർജിക്കുന്നതാണ് രോഗപ്രതിരോധം നേടി എടുക്കുന്നതിലൂടെ സാമൂഹികമായ ഒരു ഉത്തരവാദിത്വം കൂടിയാണ് നിറവേറ്റപ്പെടുന്നത്. നാം രോഗപ്രതിരോധം നേടുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയുക. അതിനായി വിഷരഹിത പച്ചക്കറികൾ നടുക, വിടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വ്യക്തി ശുചിത്വം പാലിക്കുക , തുടങ്ങിയ കാര്യങ്ങൾ പാലിച്ചാൽ നമുക്ക് രോഗ പ്രതിരോധം നേടിയെടുക്കാൻ കഴിയും. വീടും പരിസരവും വൃത്തി ആയി സൂക്ഷിക്കുന്നതിലൂടെ തന്നെ അനേകം പകർച്ച വ്യാധി തടയാൻ കഴിയും. ഒരു നാടിന്റെ സമ്പത്ത് എന്നത് ആരോഗ്യം ഉള്ള പൗരന്മാർ ആണ്. നാം നമ്മുടെ രോഗ പ്രതിരോധം നേടുന്നതിലൂടെ രാജ്യത്തോടുള്ള കടമ നിറവേറ്റപ്പെടുക ആണ് . ( അതായത് തനിക്ക് രോഗം പകരുന്നതിലൂടെ മറ്റുളവരിലേക്ക് പകരാനുള്ള മാർഗം ഇല്ലാതാവുക ആണ്. ) രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതെ രോഗത്തെ കഴിയും വിധം അകറ്റി നിർത്താം. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന കൊറോണ എന്ന മഹാമാരി ഇത്രയും അധികം പടർന്നു പിടിക്കാൻ കാരണം ചില വ്യക്തികളുടെ നിരുത്തരവാദപരമായ പ്രവൃത്തിയുടെ ഫലമാണ് . നമുക്ക് നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങാം രോഗപ്രതിരോധം. വ്യക്തി നന്നായാൽ കുടുബം നന്നാവും, കുടുബം നന്നാവുന്നതിലൂടെ സമൂഹം നന്നാവുന്നു, സമൂഹം നന്നാവുന്നതിലൂടെ രാജ്യം നന്നാവുന്നു. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ട്ടിക്കുന്നതിൽ നമുക്കും പങ്കാളികളാവാം. നിപ്പായും പ്രളയവും വന്നപ്പോൾ ഒറ്റകെട്ടായി നാം അതിനെ നേരിട്ടതുപോലെ ഈ മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിച്ചെടുക്കണം. ഇനിയും ഒരു ദുരിതവും നമ്മളെ തേടി വരാതിക്കാൻ പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം