സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/അങ്ങനെയൊരു കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെയൊരു കൊറോണക്കാലത്ത്

ലോകത്തെ മുഴുവനായി വിഴുങ്ങാൻ കെൽപ്പുള്ള ഒരു മഹാമാരിയുടെ പിടിയിലാണ് നമ്മൾ- കോവിഡ് 19. ഇത് കൊറോണാക്കാലം....ജാഗ്രതയുടെ ഈ കാലത്ത് മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന ചില കാഴ്ചകൾ പങ്ക് വയ്ക്കുകയാണ് ഞാൻ. ലോകം മുഴുവൻ അടക്കി വാണ മനുഷ്യൻ ഇന്ന് വീട്ടിനുള്ളിലാണ്.സ്വാർത്ഥതാൽപര്യത്തിനായി നാം കൂട്ടിലടച്ചവയൊക്കെ സ്വതന്ത്ര്യത്തോടെ വിഹരിക്കുന്നു. എന്നാൽ വിപത്തിന്റെ ഈ നിമിഷങ്ങളും നാം കുറച്ചൊക്കെ ആസ്വദിക്കുകയാണ്. എങ്ങനെയെന്നോ, കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ജോലികൾ പങ്ക് വച്ചും പാചകം ചെയ്തും ഭക്ഷണം കഴിച്ചും പുസ്തകം വായിച്ചും സിനിമ കണ്ടും പാട്ട് കേട്ടും ഇത് നമുക്ക് സന്തോഷക്കാലമാക്കി മാറുകയാണ് .പഠനത്തിന്റെയും പരീക്ഷയുടെയുമൊക്കെ സമ്മർദ്ദവും പടിക്ക് പുറത്ത് തന്നെ. നമ്മുടെ വീട് ഈ ലോകത്തോളം വലുതാവുകയാണ്. തിരക്കിനിടയിൽ കാണാതെ പോയ പലതും കണ്ടെത്തുകയാണ്. നമ്മുടെ സന്തോഷത്തിനായി നിരന്തരം പ്രയത്നിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും നന്ദിയോടെ ഓർക്കാം. ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. അപ്പോഴും മനസ്സിൽ മായാതെയുണ്ടാകും ഈ കൊറോണാക്കാലം.

ജീവൻ. ടി (Little Kites)
10 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം