സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/കോവിഡ് നൽകിയ പാഠം
കോവിഡ് നൽകിയ പാഠം
ഒരു നിസ്സാരനായ വൈറസ് ഉണ്ടായിരുന്നു. അവൻ്റെ പേര് കോവിഡ് 19 . ഒരു ദിവസം അവൻ ലോകം ചുറ്റാൻ ഇറങ്ങി. ചുറ്റിക്കറങ്ങിയപ്പോൾ അവന് ലോക ജനത ആകെ മാറിയതായി അവന് മനസ്സിലായി. പീഢനം അഴിമതി കൊലപാതകം .... എന്നീ അക്രമങ്ങൾ നാടാകെ നൃത്തമാടുന്നതായിട്ട് . പിന്നെ അവൻ കരുതി ഇവർക്കൊന്നും ആരേയും ഭയമില്ല. കപട സ്നേഹം' സ്വാർത്ഥത, മാത്രം അവശേഷിക്കുന്നുള്ളൂ. ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഒന്ന് പേടിപ്പിച്ചേക്കാമെന്ന്. അങ്ങനെ കോവിസ് 19 പൂർവ്വാധികം ശക്തി കൈവരിച്ച് ആളുകളിൽ കയറിക്കൂടി കൊലപ്പെടുത്തി തുടങ്ങി. അങ്ങനെ ഒരു രാജ്യത്ത് നിന്നും മനുഷ്യൻ മുഖാന്തിരം മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. എല്ലാവരേയും പ്രയാസത്തിലാക്കി ആളുകളുടെ ജീവിതം എല്ലാ നിലയ്ക്കും ദുസ്സഹമാക്കി. അങ്ങനെ ജനങ്ങളെയൊക്കെ നിങ്ങൾ വെറും നിസ്സാരമെന്ന് പഠിപ്പിച്ചു. വൃത്തികൊണ്ടും, ശാരീരിക അകലം കൊണ്ടും മാത്രമേ ഇതിനെ നേരിടാൻ കഴിയൂവെന്ന് ജനങ്ങൾ മനസ്സിലാക്കി. അവർ ഇന്ന് ശുചിത്വത്തിന് പ്രാധാന്യം നൽകി കോവിഡ് 19 നെ അതിജീവിച്ച് തുടങ്ങിയിരിക്കുന്നു.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ