വർണ്ണങ്ങൾ ചാലിച്ചോരു ജീവിതസന്ധ്യയിൽ
ചായങ്ങൾ എൻമിഴിനീരിൽ അലിയുന്നു….
വാദ്യങ്ങൾ തൻതാളങ്ങളില്ലാത്ത യാമങ്ങളാം
പനിനീർ പൂക്കൾ കൊഴിയുന്നു.
വ്യർത്ഥമായിത്തീരും മാരിവില്ലെങ്ങോ
അർത്ഥങ്ങൾത്തേടി അലയുന്നു.
ചിറകറ്റു പോയൊരാ പക്ഷിതൻ ഈണങ്ങൾ
മഴയായ് പെയ്തിറങ്ങുന്നു; യാമങ്ങൾ നീങ്ങവേ ....
അകലെയാ പുലരിയും തേടി അലയുമ്പോൾ
പഥികരായ് ഈണങ്ങൾ തെറ്റിയോരീരടികൾ മാത്രം!