സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/ഒരു സുഹൃത്തിന്റെ കണക്ക്
ഒരു സുഹൃത്തിന്റെ കണക്ക്
"ഇന്നും പതിവ് പോലെ നല്ല തിരക്കുണ്ട് ക്ഷേത്രത്തിൽ ഉത്സവം പൊടിപൊടിക്കുകയല്ലേ "ക്ഷേത്രത്തിനകത്തുനിന്ന് പൂജാരിമാർ പറയുന്നത് പ്രകാശൻ ശ്രദ്ധിച്ചു . എന്നിട്ട് പതിയെ ക്ഷേത്രത്തിന് വെളിയിൽ വന്ന് ഒന്ന് കുമ്പിട്ടു . ഇന്ന് ഒരു കവിയരങ്ങ് ഉണ്ട് . മുണ്ടും ജുബ്ബയും കൈയ്യിൽ ഒരു സഞ്ചിയുമാണ് വേഷം. പ്രകാശൻ പതിയെ നടന്ന് ഒരു ചായ ക്കടയിൽ എത്തി. മുകളിൽ ഒരു ബോർഡ് . ദിവാകരൻറെ ചായക്കട "കടക്ക് അകത്തു നിന്ന് ഒരാൾ നടന്നു വരുന്നു . ഒരു കൈയ്യിൽ തോർത്തും വെളുത്ത് നരച്ച ഒരു ഷർട്ടും ആണ് വേഷംവളരെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം . എല്ലാവർക്കും വേണ്ടത് കൊടുക്കുന്നതിൽ മുഴുകി ഇരിക്കുന്നു . അങ്ങനെ ഉരിക്കുമ്പോഴാണ് അയാൾ പ്രകാശനെ ശ്രെദ്ധിക്കുന്നത്.കണ്ടപാതി അയാൾ പ്രകാശനെ കെട്ടി പിടിച്ചു . എന്നിട്ടു ചോദിച്ചു "എന്താടാ വന്നിട്ട വിളിക്കാഞ്ഞത് " "വാ... വന്ന് ഒരു ചായ കുടിച്ചിട്ട പോകൂ "പ്രകാശൻ "ഞാൻ വിളിച്ചു.” ഇയാൾ കടയിലെ കാര്യങ്ങളിൽ മുഴുകി ഇരിക്കുക ആയിരുന്നില്ലേ "അവർ പഴയ സൌഹൃദം വീണ്ടെടുത്തു.ദിവാകരൻ പ്രകാശന ചായ കൊടുത്തു . പ്രകാശൻ പറഞ്ഞു "ഇന്ന് കവിയരങ്ങു ഉണ്ട്; അതിനായി പോകുമ്പോൾ ഒന്ന് കയറിയെന്നേ ഉള്ളു ഞാൻ ഉറങ്ങുന്നു ; പോട്ടെടാ പിന്നെ കുട്ടികളെല്ലാം" അവർ സ്കൂളിൽ പോയി. എന്നിട്ടു ദിവാകരൻ ഉച്ചത്തിൽ "എടീ പ്രകാശൻ ഇറങ്ങുകയാണെന്നു "അപ്പോൾ ഭാര്യ അകത്തു നിന്ന് പറഞ്ഞു .ഈണൺ കൂടി കഴിഞ്ഞിട്ടാകാം "സമയമില്ല പിന്നീടാകാം :” പ്രകാശൻ ദിവാകരനെ ഒന്നുകൂടി ആലിംഗനം ചെയ്തു. പുറത്തിറങ്ങി ചായയുടെ കാശു എടുത്തു ദിവാകരൻ തടഞ്ഞു "വേണ്ട .പഠിക്കുന്ന കാലത്തു നമ്മൾ എങ്ങനെ ആയിരുന്നോ അതുപോലെ മതി. ". കാരണം അന്ന് അവർ സുഹൃത്തുക്കൾ അല്ലായിരുന്നു സഹോദരങ്ങളെ പോലെ ആയിരുന്നു ഒരു പുഞ്ചിരി വിടർത്തി കൊണ്ട് പ്രകാശൻ തിരിഞ്ഞു നടന്നു. കാലം കടന്ന് പോയി. ഒരിക്കൽ പ്രകാശൻ ആറ്റുകാലിൽ എന്തോ ആവശ്യത്തിനായി വന്നു.അതിന്റെ കൂട്ടത്തിൽ ദിവാകരന്റെ കടയിൽകയറാം എന്ന് കരുതി നടന്നു എന്നാൽ വികസനത്തിന്റെ വർദ്ധനവോടു കൂടി അവിടമാകെ മാറി ഉരിക്കുന്നു .ഇപ്പോൾ ദിവാകരന്റെ ചായക്കട ഇല്ല .അവിടെ 'ബ്രദേഴ്‌സ് ഹോട്ടൽ എന്ന വലിയൊരു ഹോട്ടലാണ് .അവിടെ എല്ലാവരും തിരക്കിലാണ് പ്രായം ഏറിയതു കൊണ്ട് അധികം നില്ക്കാൻ ആകില്ല . പ്രകാശൻ അകത്തു കയറി .ഒരാൾ അരികിൽ വന്നു ചോദിച്ചു "ദിവാകരൻ" "അയ്യോ സർ അയാൾ മരിച്ചിട്ടു വർഷങ്ങൾ ആയി .അയാളുടെ മക്കൾ ഈ സ്ഥലം വേറൊരാൾക്ക് വിറ്റു. ഇപ്പോൾ അയാളുടേതല്ല മക്കളൊക്കെ ഇപ്പോൾ എവിടെ ആണെന്ന് അറിയില്ല .സർ...... കഴിക്കാൻ എന്തെങ്കിലും " പ്രകാശന്റെ മനസിലൂടെ ഓർമകളുടെ നേർത്ത അലകൾ വർഷങ്ങള്ക്കിടെ പിറകിലേക്ക് ഒഴുകി . ഒരു ഇടറിയ ശബ്ദത്തിൽ "വേണ്ട " പ്രകാശൻ ഹോട്ടലിനു വെളിയിലേക്കു ഇറങ്ങി റോഡിലൂടെ പതുക്കെ നടന്നു നീങ്ങി .പഴയ ഒരു സഞ്ചിയിൽ കയ്യിൽ പഴകിയ ഒരു നോട്ടുമായി അകലേക്ക്... ഗൗരി ശങ്കർ പ്രസാദ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ