സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്1
5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനമായിരുന്നു. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.