സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അന്ന്,,,,
 കണിക്കൊന്നകൾ പൂത്തുലഞ്ഞ് മേട മാസ പുലരികൾ,,,
 വർണ്ണങ്ങൾ വാരി വിതറിയ
 കുഞ്ഞരി പൂക്കൾ
 തിരക്കിട്ട് ഓടി അകലുന്ന പകലുകൾ,,,,
 പൂത്തുമ്പിയേയും പൂങ്കാറ്റിനേയും
 ചേർത്തുപിടിച്ച് നാളുകൾ
 
ഇന്ന്,,,,
 പുതിയൊരു
 ക്വാറന്റൈൻ ലോകം
 കിളികളുടെ കലപില നാദം മാത്രം,,,,
 തിരക്കിട്ട പകലുകളും
 മങ്ങിയ വെളിച്ചത്തിൽ,, നുരയുന്ന ലഹരികളും ഇല്ല
 മുന്നിൽ എത്താൻ കൊതിക്കുന്ന വാഹനങ്ങളുടെ ഗർജ്ജനങ്ങളും ഇല്ല
 എനിക്ക് ഭയമാകുന്നു
 കോവിലുകളിൽ ദേവന്മാരും
 തനിച്ചായി പോയോ?
 മൂകമീ നിരത്തുകളിൽ,
 തൊട്ടടുത്ത്
 എത്തിയോരീ
 ദുരന്തത്തിൽ
 ഇരമ്പലുകളോ
 മറ്റൊരു കൊടുങ്കാറ്റിൻ
 മുൻപുള്ള
 ഭീകരമാം ശാന്തതയോ
 
 നാളെ,,
 വീണ്ടും എല്ലാം പഴയതുപോലെ
 നേടിയതിന്റെയും
 നഷ്ടങ്ങളുടെയും
 നാൾവഴികൾ മാത്രം
 രാഷ്ട്രീയ ഭ്രാന്തിന്റെയും
 മതഭ്രാന്തിന്റെയും
 ജയപരാജയങ്ങൾ വീണ്ടും
 ഇനിയും ഒരു കോവിഡ്
 ആവർത്തിക്കില്ലയെന്ന്
 ആശ്വസിക്കാൻ ആകുമോ?
 കടന്നു പോയ കാലം
 തിരികെയെത്താൻ
 ഞാനും ആശിക്കുന്നു നിന്നെപ്പോലെ

 

ആദർശ എസ്
5 A സി എ എച്ച് എസ് കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത