സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി അമ്മയാണ് അമ്മയെ ദ്രോഹിക്കരുത് .പരിസ്ഥിതിയ്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകാലിയങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ മലിനീകരണത്തിന് എതിരായും വനനശീകരണത്തിന് എതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരിത ഉറപ്പാക്കാനുള്ള ഒരു മാർഗം . നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിക്കാനുളളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകം നേരിടുന്ന കൊറോണ വൈറസ് എന്ന രോഗം. ഭൂമിയിലെ ചൂടിന്റെ വർദ്ധന ,കാലാവസ്ഥയിലുള്ള മാറ്റങ്ങൾ ഉപയോഗ ശൂന്യമായ മരുഭൂമികളുടെ വർദ്ധന ,ശുദ്ധജലക്ഷാമം , ജൈവ വൈവിദ്ധ്യശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് . വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം . ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ്തൃതി വളരെ കുറഞ്ഞ് വരികയാണ് വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിന് വനങ്ങൾ പ്രയോജനപ്പെടുന്നു. ജീവന് അപകടകരമായ പ്രവൃത്തികൾ നമുക്ക് ഒഴിവാക്കാം . ജീവനെയും പ്രകൃതിയെയും സംരക്ഷിക്കാൻ കുട്ടികളായ നമുക്ക് പരിശ്രമിക്കാം ...


നൈഫാ നജീം
6 എ സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം