സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു . ഒക്ടോബർ 6 ന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത ലഹരി വിമുക്ത കേരളം എന്ന പരിപാടിയിലൂടെ കാമ്പയിന് തുടക്കമായി. കാമ്പയിന്റെ ഭാഗമായി ലഹരി വിമുക്ത സന്ദേശ റാലി, മനുഷ്യ ചങ്ങല , ഒപ്പ് ശേഖരണം, പ്രതിജ്ഞ , പ്രതിജ്ഞ പതിപ്പ്, പോസ്റ്റർ രചന, ഉപന്യാസ- ലഘുലേഖ രചന , ബോധവത്കരണ ക്‌ളാസ്സ് എന്നിവ നടന്നു. കേരള പോലീസ് ഡിപ്പാർട്ടമെന്റ്, കേരള എക്‌സൈസ് ഡിപ്പാർട്ടമെന്റ്  എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.


1.ലഹരി ബോധവത്കരണ സന്ദേശറാലി


2023 ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രോഗ്രാമായിരുന്നു ലഹരി വിരുദ്ധ സന്ദേശ റാലി. സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി കവടിയാർ വെള്ളയമ്പലം വഴി തിരികെ സ്‌കൂളിൽ എത്തി. സ്‌കൂൾ എഡ്മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി പഠനത്തോടും ജീവിതത്തോടുമാകണം എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.


2.ക്യാപസ് പോലീസ്


ലഹരി ഉപയോഗവും കുട്ടികളുടെ തെറ്റായ നടപടികളും കണ്ടുപിടിക്കുന്നതിനു അവരെ നേർവഴിക്കു കൊണ്ടുവരുന്നതിനുമായി സ്‌കൂളിൽ രൂപീകരിച്ച വിദ്യാർത്ഥി കൂട്ടായ്മയാണ് ക്യാംപസ് പോലീസ്. കുട്ടികളുടെ ഇടയിലുള്ള പ്രശ്നങ്ങൾ രഹസ്യമായി കണ്ടെത്തുകയും അത് അധ്യാപകരെ അറിയിക്കുകയുമാണ് ഇവരുടെ പ്രവർത്തനം. ഇതിലൂടെ തെറ്റായ വഴിയിൽ സഞ്ചരിക്കുന്നവരെ നേർവഴിയിൽ കൊണ്ടുവരാനും. സ്വയം ബോധവാന്മാരാകുവാനും സ്‌കൂളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുവാനും സാധിക്കുന്നു.


3.ലഹരി ബോധവത്കരണ സെമിനാർ


ലഹരി ഉപയോഗത്തിനെതിരെ സ്‌കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് ലഹരി ബോധവത്കരണ സെമിനാർ. കേരള പോലീസ്, എക്സൈസ് , മെഡിക്കൽ ആരോഗ്യ വകുപ്പ് തുടങ്ങിയ മേഖലകളിൽ നിന്നും വിദഗ്ദ്ധരായവരാണ് ക്‌ളാസുകൾ നയിച്ചത്. ഇതിനോടൊപ്പം തന്നെ കൗൺസിലിംഗും നടത്തപ്പെട്ടു.  ഈ അധ്യയന വർഷത്തിൽ മൂന്ന് തവണയാണ് ഇത്തരത്തിൽ സെമിനാറുകളും കൗൺസിലിംഗും നടത്തിയത്.


4. ലഹരിക്കെതിരെ പെനാൽറ്റി ഗോൾ


സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂൾ നല്ലപാഠവും ചലഞ്ചേഴ്‌സ് ട്രാവൻകൂർ ഫുട്ബോൾ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയായിരുന്നു ലഹരിക്കെതിരെ ഒരു ഗോൾ. ബഹു.വട്ടിയൂർക്കാവ് എം എൽ എ ശ്രീ  വി കെ പ്രശാന്ത്  ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ദേശീയ സംസ്ഥാന ഫുട്ബോൾ ടീം അംഗങ്ങൾ ഉൾപ്പടെ നിരവധി പേര് പങ്കെടുത്തു. ലഹരിയെ പ്രധിരോപിക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നല്കാൻ സാധിച്ചത്.


5. ലഘുലേഖ വിതരണം

ലഹരി ഉപയോഗത്തിനെതിരെ നടത്തിയ മറ്റൊരു പ്രവർത്തനമാണ് ലഘുലേഖ വിതരണം. സ്‌കൂളിന് സമീപമുള്ള കടകളിലും കാൽനട യാത്രക്കാർക്കും ഓട്ടോ ഡ്രൈവേഴ്‌സിനുമാണ് ലഘുലേഖ വിതരണം ചെയ്തത്. രണ്ടാം ഘട്ടമായി ട്രാഫിക് ബോധവത്കരണത്തിനുമുള്ള ലഘുലേഖ വിതരണം ചെയ്തു.


6. ഷോർട് ഫിലിം

സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂൾ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി ഒരു ഷോർട് ഫിലിം തയാറാക്കി. യുവതലമുറയ്ക്കിടയിൽ വളർന്നുവരുന്ന ലഹരി  ഉപയോഗത്തിനെതിരെ പ്രവർത്തിക്കുന്നതിനും ഉപയോഗത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിനും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട് ഫിലിം തയ്യാറാക്കിയത്.


7. പോസ്റ്റർ നിർമാണം

ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. മത്സരത്തിൽ ലഭിച്ച പോസ്റ്ററുകൾ ചേർത്ത് പ്രദര്ശനവും സംഘടിപ്പിച്ചു. വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.


8. രചന മത്സരങ്ങൾ

ലഹരി വിരുദ്ധ ദിനാചരണങ്ങളുടെ ഭാഗമായി കഥ,  കവിത, ഉപന്യാസ രചന മത്സരങ്ങൾ വിവിധ ഭാഷകളിലായി നടത്തി. അവയിൽ മികച്ചവ കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തതോടൊപ്പം അവയെല്ലാം ചേർത്ത് പതിപ്പ് തയ്യാറാക്കുകയും ചെയ്തു.


9. തണൽക്കൂട്ടം

കുട്ടികളുടെ ലഹരി പുസ്തകവായനയോടാകണം എന്ന ലക്ഷ്യത്തോടെ  സ്‌കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് തണൽക്കൂട്ടം. ഇന്റർവെൽ സമയങ്ങളിലും മറ്റ് ഒഴിവു സമയങ്ങളിലും കുട്ടികൾക്ക്  സ്‌കൂളിന് മുന്നിലുള്ള മരത്തണലിൽ ഇരുന്ന് പുസ്തകം വായിക്കാനുള്ള സൗകര്യമാണ് തണൽക്കൂട്ടം എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി ക്രമീകരിച്ച സ്ഥലങ്ങളിൽ പുസ്തകങ്ങൾ എത്തിക്കുകയും അവിടെ ഇരുന്ന് കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നു. ഇതിലൂടെ കുട്ടികൾ പുസ്തകങ്ങളിലേയ്ക്ക് കൂടുതൽ അടുക്കുകയും നല്ല ചിന്തകളിലൂടെ ലഹരിയിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു.


10.കൗൺസിലിംഗ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ കൗൺസിലിംഗ് സൗകര്യം ഒരുക്കിവരുന്നു. ഈ മേഖലയിൽ വിദഗ്ദ്ധരായ വ്യക്തികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്. കൗൺസിലിംഗ് വിദഗ്ദ്ധർക്ക് പുറമെ ഡോക്ടർമാരുടെ സേവനവും സ്‌കൂൾ ഉറപ്പുവരുത്തുന്നു. മൂന്നു മാസത്തി ഒരിക്കലാണ് ഈ പ്രവർത്തനം ചെയ്തുവരുന്നത്.