സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ലിറ്റിൽ കൈറ്റ്സ്


ലിറ്റിൽ കൈറ്റ്സിൽ രണ്ട് ബാച്ചുകളിലായി 80 വിദ്യാർഥികളാണ് ഉള്ളത്. കൈറ്റ് മെന്റർമാരായി രാഗേഷ് ജി ആർ, രാഗില വി പി, ശ്രീന കെ കെ, ദിജ ടി പി എന്നിവർ പ്രവർത്തിച്ച് വരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 4 മണിക്ക് ശേഷം ക്ലാസുകൾ നടക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ക്യാമ്പുകളും നടക്കാറുണ്ട്.
റിപ്പോർട്ട് - 2024-25
2024-25 അധ്യായന വർഷത്തിൽ 10ക്ലാസ്സ് ഒഴികെ 9,8 ക്ലാസ്സിൽ രണ്ടു ലിറ്റിൽ കൈറ്റ്സ് ബാച്ച് കളാണ് പ്രവർത്തിച്ചു വരുന്നത്. ജില്ലാ തല ക്യാമ്പിലേക്ക് 9A ക്ലാസ്സിലെ നൈതിക് പ്രദീപിനെ തിരഞ്ഞെടുത്തു.റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ മാഗസിൻ നിർമാണം, അമ്മാർക്ക് സൈബർ ക്ലാസുകൾ, അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. കുന്നുമ്മൽ സബ്ജില്ല കലോത്സവത്തിന്റെ ഡോക്യൂമെന്റഷൻ പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ടീമിന്റെ പ്രവർത്തനം ശ്രദ്ധേയമായി. കൈറ്റ് മെന്റർ ന്മാരായ രാഗേഷ് ജി ആർ, രാഗില വി പി, ശ്രീന കെ കെ, ദിജ ടി പി എന്നിവർ ആണ് നേതൃത്വം കൊടുക്കുന്നത്
സ്കൂൾ ക്യാംപ് 2024-27
വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഒന്നാം ഘട്ടക്യാമ്പ് 29/5/25ന് നടന്നു. ബഹുമാനപെട്ട ഹെഡ്മിട്രെസ് ശ്രീമതി വി പി ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. Sitc രാഗേഷ് G R അധ്യക്ഷത വഹിച്ചു. കൈറ്റ് മിസ്ട്രെസ് മാരായ ദിജ ടിപി, രാഗില വി പി, ശ്രീന കെ കെ എന്നിവരും


എക്സ്റ്റേണൽ ആർപിമാരായ രസിത കെ, അനഘ കെ ടി, ക്യാമ്പിന് നേതൃത്വം നൽകി. വീഡിയോ എഡിറ്റിംഗിന്റെ വിവിധ തലങ്ങളെ കുറിച്ചുള്ള അറിവ് ക്യാമ്പിലെ കുട്ടികൾക്ക് വേറിട്ട അനുഭവം ആയി.
രക്ഷിതാക്കളുടെ യോഗം


വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ബഹുമാനപെട്ട ഹെഡ്മിട്രെസ് ശ്രീമതി വി പി ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ യൂണിറ്റ് തല പ്രവർത്തനങ്ങളെ കുറിച്ച് sitc രാഗേഷ് GR വിശദീകരണം നടത്തി. Kite മിസ്ട്രെസ്മാരായ, ദിജ ടി പി,കെ കെ ശ്രീന, രാഗില വി പി യോഗത്തിൽ സംസാരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി

ലിറ്റിൽ കൈറ്റ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു
വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ 2025 -26 വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ചെയർമാൻ ആയി സ്കൂൾ പി ടി എ പ്രസിഡന്റ് പി കെ പത്മനാഭനെയും കൺവീനർ ആയി ഹെഡ് മിസ്ട്രെസ് വി പി ശ്രീജ ടീച്ചറെയും വൈസ് ചെയർമാൻ ആയി എം പി ടിഎ പ്രസിഡന്റ് രമ്യ നിജീഷിനെയും ജോയിന്റ് കൺവീനർന്മാരായി കൈറ്റ് മെന്റർ ന്മാരായ രാഗില വി പി, ദിജ ടി പി യെയും സാങ്കേതിക ഉപദേഷ്ടവായി എസ് ഐ ടി സി രാഗേഷ് ജി ആറിനെയും കുട്ടികളുടെ പ്രതിനിധികൾ ആയി പാർവണ, ഹാനിയ ഫാത്തിമ യെയും തിരഞ്ഞെടുത്തു.കൈറ്റ് മെന്റർന്മാരായ ശ്രീന കെ കെ റിൻസി കെ കെ യോഗത്തിൽ പങ്കെടുത്തു.
പോസ്റ്റർ

വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മഴക്കാല രോഗങ്ങളെ കുറിച്ച് തയ്യാറാക്കിയ പോസ്റ്റർ ഹെഡ് മിസ്ട്രെസ് വി പി ശ്രീജ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. കൈറ്റ് മെന്റർസിന്റെ സഹായത്തോടെ എല്ലാ, Up, Hs ക്ലാസ്സുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മഴക്കാല രോഗങ്ങളെ കുറിച്ചുള്ള പോസ്റ്റർ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തി.