ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
          ഒരിടത്തൊരിടത്ത് സന്തോഷത്തോടെ ഒരു കുടുംബം കഴിഞ്ഞിരുന്നു. ഒരു പെൺകുട്ടിയും അവളുടെ അച്ഛനും അമ്മയും ആയിരുന്നു ആ കുടുംബത്തിൽ. അമ്മു എന്നായിരുന്നു ആ കുട്ടിയുടെ പേര്. അവളുടെ അമ്മ രേഖിലയും  അച്ഛൻ ബാ ബുവുമായിരുന്നു. ബാബു ഗൾഫിൽ ആയിരുന്നു. കളിപ്പാട്ടങ്ങളും സമ്മാനങ്ങളും ആയി വരുന്ന അച്ഛനെ അവൾ കാത്തിരുന്നു. കുറേ കളിപ്പാട്ടങ്ങളും സമ്മാനങ്ങളു മിഠായികളും പിടിച്ചു നിൽക്കുന്ന അച്ഛനായിരുന്നു അമ്മുവിന്റെ മനസ്സിൽ മുഴുവനും.  പെട്ടന്നാണ് കൊറോണ എന്ന രോഗം വ്യാപിച്ചത്. വിദേശത്ത് നിന്നു വരുന്നവരെ വീട്ടിലേക്കു വിടില്ല. സർക്കാരിന്റെ നിരീക്ഷണത്തിൽ വെക്കും. അടുത്ത ദിവസമായിരുന്നു ബാബു വരുന്നത്. അവൾ ആഗ്രഹിച്ചതുപോലെ അച്ഛൻ വന്നിരുന്നു. പക്ഷേ.. അവളുടെ അച്ഛൻ വിദേശത്ത് നിന്ന് വന്നത് കൊണ്ട് ബാബുവിനെ കൊറോണ നിരീക്ഷണത്തിൽ വച്ചു. അമ്മു അവളുടെ അമ്മയോട് ദിവസവും ചോദിക്കും അച്ഛൻ എപ്പോൾ വരുമെന്ന്. അടുത്ത ദിവസമാണ് പരിശോധന ഫലം അറിയുക. അവളുടെ അച്ഛന്റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. എല്ലാവർക്കും സങ്കടമായി. ബാബു ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു. അങ്ങനെ അടുത്ത പരിശോധന ഫലം.. അത് നെഗറ്റീവ് ആയിരുന്നു. 
         അമ്മുവിന്റെ അച്ഛൻ രോഗത്തെ അതിജീവിച്ചു. സന്തോഷത്തോടെ അമ്മുവിന് സമ്മാനങ്ങളുമായി ബാബു  വന്നു. അച്ഛനെ കണ്ടതും അമ്മു ഓടി വന്നു. പക്ഷേ അച്ഛൻ പറഞ്ഞു മോളേ അമ്മൂ കുറച്ചു ദിവസം കൂടി അച്ഛനു മോളെ എടുക്കാനും ഉമ്മവെയ്ക്കാനും പറ്റില്ല. നല്ല മോളായി അച്ഛൻ പറയുന്നത് അനുസരിക്കണം അതുവരെ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ടങ്ങളുമായി മോളു കളിച്ചോളു. അച്ഛൻ പറഞ്ഞത് അമ്മു സങ്കടത്തോടെ അനുസരിച്ചു. അങ്ങനെ രോഗത്തിന്റെ നിരീക്ഷണ സമയം മുഴുവൻ കഴിഞ്ഞ് ബാബു അമ്മുവിനെ വാരിയെടുത്തു ഉമ്മ വച്ചു. അമ്മുവും അച്ഛനെ കെട്ടിപ്പിടിച്ചു. അതു കണ്ട അമ്മുവിന്റെ അമ്മ സന്തോഷത്താൽ കരഞ്ഞു. അവർ സന്തോഷത്തോടെ ജീവിച്ചു.....
കീർത്തന. വി
4.A ശ്രീ നാരായണവിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ