ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 33 കിലോമീറ്റർ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം.

PERUMBAVOOR TOWN
PERUMBAVOOR VILLAGE

നാടൻ കലാരൂപം-അ‌നുഷ്ഠാനകലാരൂപമായ മുടിയേറ്റിനു പേരുകേട്ട നാടാണ് പെരുമ്പാവൂർ

മുടിയേറ്റ് വേഷത്തിനൊപ്പം സ്കൂളിലെ കുട്ടികൾ
മുടിയേറ്റ് അ‌വതരണം
മുടിയേറ്റ് അ‌വതരണം

കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്.

പഠനം

മുടിയേറ്റിൽ പ്രധാനമായും ആറ് കഥാപാത്രങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, എന്നിവരാണ്‌ കഥാപാത്രങ്ങൾ. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടർന്ന്‌ ദാരികന്റെ പുറപ്പാടാണ്.അസുരചക്രവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്.ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു.തുടർന്ന് ഭദ്രകാളിയുടെ പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു.

സവിശേഷതകൾ

  • ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ
  • നിലവിളക്ക് മാത്രമാണ് ദീപസം‌വിധാനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു
  • ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്.