ശ്രീ. കെ. പി ജോസഫ്
അക്കൗണ്ടന്റ് ജനറലായിരുന്ന കെ.പി. ജോസഫ്
ഇൻഡ്യയുടെ അക്കൗണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ.പി. ജോസഫ് കുറവിലങ്ങാട് സെൻറ് മേരീസ് ഹൈസ്കുളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. പഠനകാലത്ത് ഗണിതത്തിൽ നിപുണനായിരുന്ന ഇദ്ദേഹത്തിന് അദ്ധ്യാപകർ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. ഉന്നതവിദ്യാഭ്യാസ കാലത്ത് സാമ്പത്തികശാസ്ത്രരംഗത്ത് ഇദ്ദേഹം മികവ് പുലർത്തി. സംസ്ഥാന സാമ്പത്തിക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട് ഇൻഡ്യയുടെ അക്കൗണ്ടൻറ് ജനറൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. സ്വാതന്ത്യാനന്തര ഭാരതത്തെ രൂപപ്പെടുത്തുന്നതിൽ ഇദ്ദേഹത്തിൻറെ സേവനങ്ങൾ മുക്തകണ്ഠം പ്രശംസിക്കപ്പെട്ടു. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ താൻ പഠിച്ച മാതൃവിദ്യാലയം സന്ദർശിക്കുകയുണ്ടായി.