ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/മറ്റ്ക്ലബ്ബുകൾ

ഫോറെസ്റ്ററി ക്ലബ്ബ്

കരിക്കോട് ശിവറാം എൻ എസ് എസ് എച്ച് എസ് എസ്‌ ൽ  2015 മുതൽ ഫോറെസ്റ്ററി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. 2016-2017 കാലഘട്ടങ്ങളിൽ അതിന്റെ കോ ഓർഡിനേറ്റർ ആയി വിനു സാറും 2017 മുതൽ കോ ഓർഡിനേറ്റർ ആയി സുനീർ സാറും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 172 കുട്ടികൾ ഫോറെസ്റ്ററി ക്ലബ്ബിൽ അംഗങ്ങളാണ്.

പ്രധാന പ്രവർത്തനങ്ങൾ

പരിസ്ഥിതിയെ അടുത്ത് അറിയുക എന്ന ലക്ഷ്യം മുൻനിർത്തി ഹെഡ്മിസ്ട്രസ് എം എസ് ലീല ടീച്ചറിന്റെ നേതൃത്വത്തിൽ സോഷ്യൽ ഫോറെസ്റ്ററി എക്സ്റ്റൻഷൻ യൂണിറ്റ് കൊല്ലം ആയി ചേർന്ന് കൊണ്ട് വനയാത്ര സംഘടിപ്പിക്കുകയും കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. വനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ഈ ഒരു പ്രവർത്തനത്തിന് കഴിഞ്ഞു. 2018-2019ൽ പത്തോളം പദ്ധതികൾ മുന്നോട്ട് വച്ച് കൊണ്ട് അത് നടപ്പിലാക്കാൻ വേണ്ടിയുള്ള പരിശ്രമം തുടങ്ങി. സെപ്റ്റംബർ മാസത്തിൽ വഴിയോരങ്ങളിൽ ചെറിയ ഫല വൃക്ഷങ്ങൾ നട്ട് കൊണ്ട് ഒന്നാമത്തെ പദ്ധതിയായ കിളികൾക്കുമുണ്ടേ ഭക്ഷണം എന്ന പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി വഴിയരുകിൽ ഇരുപത്തഞ്ചോളം മരങ്ങൾ വച്ച് പിടിപ്പിച്ചു.

നാട്ടറിവ്

നമ്മളിൽ നിന്നും അന്യം നിന്ന് പോകുന്ന നാട്ടറിവ് കുട്ടികളിലൂടെ വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തിൽ കർഷകനായ ശിവാനന്തൻ സാറിന്റെ നേതൃത്വത്തിൽ അറിവുകൾ പങ്കുവയ്ക്കലും കുട്ടികൾക്ക് വേണ്ടി തത്സമയ ചോദ്യാത്തരങ്ങളും നടത്തി. അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പകരുന്നതിനായി സോഷ്യൽ ഫോറെസ്റ്ററി ഓഫീസർ ആയ സോമശേഖരൻ പിള്ള സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി . 2019 ഒക്ടോബറിൽ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു കവിതാ രചനയും പോസ്റ്റർ രചനാ മത്സരവും നടത്തി.

ലിറ്റററി ക്ലബ്ബ്

നമ്മുടെ സ്കൂളിലെ ലിറ്റററി ക്ലബ്ബ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ലിറ്റററി ക്ലബ് കൺവീനർ ശ്രീമതി കെ.ജി.മായ ടീച്ചർ ആണ്. 2021-2022 വർഷത്തെ ലിറ്റററി ക്ലബിന്റെ ഉത്‌ഘാടനം ജൂലായ് 11 ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ടീച്ചർ നിർവഹിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ ക്ലാസും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ഡോ. സോജൻ ആന്റണിയുടെ (consultant in Adult Psychiatry & Associate Professor, NIMHANS, Bangalore) ബോധവത്ക്കരണ ക്ലാസ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ലോക പ്രശസ്‌ത ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷായുടെ ജന്മദിനത്തോടനുബന്ധിച്ചു ബുക്ക് റിവ്യൂ, സ്റ്റോറി ടെല്ലിംഗ് എന്നിവ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു. സെപ്റ്റംബർ 4, 5 തീയതികളിൽ നടത്തിയ സാഹിത്യോത്സവത്തോട് അനുബന്ധിച്ചു സ്റ്റോറി ടെല്ലിംഗ്,ആക്ഷൻ സോംഗ്,സ്പീച്, റേസിറ്റേഷൻ, പപ്പറ്റ് ഷോ എന്നിവയുടെ മത്സരം സംഘടിപ്പിച്ചു.

ജൂലായ് 31 പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ചു നടത്തിയ വീഡിയോ നിർമാണത്തിൽ 5 c യിലെ ആഭിയ എൽ സമ്മാനാർഹയായി. സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ശ്രീ.പി.കെ.ജി.നമ്പ്യാർ സാർ ഹിന്ദിദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള സന്ദേശം നൽകി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം എന്നിവയുടെ മത്സരം നടത്തി.

കാർഷിക ക്ലബ്ബ്

ഇക്കാലത്ത് നമ്മളിൽ നിന്നും അന്യം നിന്നുപോയികൊണ്ടിരിക്കുന്ന കാർഷിക അറിവ് കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ കാർഷിക ക്ലബ് ആരംഭിച്ചത്. കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പുമായി ചേർന്ന് കേരളപുരം ഞെട്ടയിൽ കുട്ടികൾ നെൽകൃഷി ഇറക്കി. തുടർന്ന് ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനുള്ള അറിവ് കുട്ടികൾക്ക് നൽകുന്ന തരത്തിലുള്ള ക്ലാസുകൾ നടത്തി. കൃഷി ചെയ്തതും വിളവ് എടുത്തതും കുട്ടികൾ തന്നെയായിരുന്നു. . ഇത് അവർക്കൊരു പുത്തൻ അനുഭവമായിരുന്നു. കുട്ടികൾ വിളവെടുത്ത നെല്ല് ഉപയോഗിച്ച് സ്കൂളിൽ ഉച്ചഭക്ഷണം നൽകി. ഇത് അവർക്കു ഏറെ സന്തോഷമായി. ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. ഇപ്പോഴത്തെ കാർഷിക ക്ലബ്ബ് കൺവീനർ അധ്യാപകനായ ശ്രീ ഹരികൃഷ്ണൻ സർ ആണ്.