ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ശിവറാം എൻ.എസ്.എസ്. ഹൈസ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു. ഉപജില്ലാതലത്തിൽ ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളാണിത്. എല്ലാവർഷവും ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പരിശീലനം നൽകി പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. ജൂലായ് ഒന്നിന് ഈ വർഷത്തെ ഗണിത ക്ലബ് രൂപവത്കരിച്ചു. ഗണിതാധ്യാപിക സീന ടീച്ചറാണ് കൺവീനർ. ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലായ് നാലിന് സുരേഷ് ബാബു സർ (റിട്ട. യു.പി.എസ്.ടി., യു.പി.ജി.എസ്., പുനുക്കന്നൂർ നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി നടത്തിയ ഉദ്ഘാടനച്ചടങ്ങിൽ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു. ഗണിത ക്ലബ്ബ് ഗ്രൂപ്പിലൂടെ കുട്ടികൾക്ക് ജോമെട്രിക് പാർട്ട്, നമ്പർ ചാർട്ട്, പാറ്റേൺ, പസ്സിൽ ഇവ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകുകയും കുട്ടികൾ അത് വരച്ച് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് എട്ടിന് ഗണിതശാസ്ത്രമേള ഗൂഗിൾ മീറ്റ് വഴി നടത്തി. മേളയുടെ ഉത്ഘാടനം സിന്ധു കെ. (എച്ച്.എസ്.ടി., ഗവ. എച്ച്.എസ്.എസ്. ചാത്തന്നൂർ) നിർവഹിച്ചു. മേളയോടനുബന്ധിച്ച് കുട്ടികൾക്ക് ഗണിത ക്വിസും നടത്തി. മേളയിൽ കുട്ടികളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഓണത്തോടനുബന്ധിച്ച് കുട്ടികൾക്ക് അത്തപ്പൂക്കള മത്സരം നടത്തി. ജ്യാമിതീയ രൂപങ്ങൾ മാത്രം ഉപയോഗിച്ച് വരയ്ക്കുന്ന അത്തക്കള മത്സരമാണ് നടത്തിയത്.