ശാസ്ത്ര ക്ലബ്/ പ്രവർത്തനങ്ങൾ
November 12 -ദേശീയ പക്ഷി നിരീക്ഷണ ദിനം
ദേശീയ പക്ഷി നിരീക്ഷണ ദിനതോടനുബന്ധിച്ച ഗവൺമെന്റ് യു പി സ്കൂൾ ചിറ്റൂരിൽ വിവിധയിനം പക്ഷികളുടെ ഫോട്ടോ പ്രദർശനം നടക്കുകയുണ്ടായി.
പ്രശസ്ത പരിസ്ഥിതി പ്രവർത്തക വി. കെ. ശാന്തകുമാരി ഉദ്‌ഘാടനം ചെയ്ത ഈ പരിപാടിയിൽ പി ടി എ പ്രസിഡന്റ് വി. ശിവദാസൻ അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപകൻ ടി.കെ രാജാമണിസർ ആശംസ അറിയിച്ചു. അധ്യാപകരായ എസ്.ശരവണൻ, സ്‌മിതദാസ്,രാജി ,ശാലിനി എന്നിവർ സംസാരിച്ചു.
വിവിധയിനം പക്ഷികളുടെ വ്യത്യസ്തമാർന്ന ശേഖരമായിരുന്നു ടീച്ചറുടെ പക്കലുണ്ടായിരുന്നത്. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ഈ ദിനാചരണ ചടങ്ങിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും ചിത്ര പ്രദർശനം കാണുവാനും ടീച്ചറുമായി അനുഭവങ്ങൾ പങ്കിടുവാനും അവസരം നൽകി. ഈ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി അജിത്കുമാർ നന്ദി പറഞ്ഞു.
ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്കായി ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ എൽ പി തലത്തിൽ ചിത്രരചനയും യു പി തലത്തിൽ ക്വിസ് സംഘടിപ്പിച്ചു.
DECEMBER.1ലോക എയ്ഡ്സ് ദിനം
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി,ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള എയ്ഡ്സ് ബോധവത്കരണ ക്ലാസ് ഡിസംബർ 2 നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.എയ്ഡ്സ് രോഗികൾ സമൂഹത്തിൽ നേരിടുന്ന ഒറ്റപ്പെടലും,അവരുടെ ട്രീട്മെന്റും, ഇന്നത്തെ സമൂഹം എയ്ഡ്സ് രോഗികളെ എങ്ങനെ നോക്കിക്കാണുന്നു. എയ്ഡ്സ് ബാധിതരുടെ മക്കൾ വിദ്യാലയങ്ങളിൽ എത്തിയാൽ അവരോട്നമ്മുടെ മനോഭാവം എങ്ങനെ ആവണം..എന്നെ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ ക്ലാസ് നടക്കുകയുണ്ടായി. Dr. ലക്ഷ്മി, Dr. ശ്രീദേവ് എന്നിവരായിരുന്നു ക്ലാസ് നയിച്ചത്. പി. ടി. എ പ്രസിഡണ്ട് അധ്യക്ഷനായ ഈ പരിപാടിയിൽ, അധ്യാപകർ ആശംസകൾ അറിയിക്കുകയും, സ്റ്റാഫ് സെക്രട്ടറി അജിത്കുമാർ നന്ദി പറയുകയും ചെയ്തു.