ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന സത്യം

ഈ അവധിക്കാലം എനിക്ക് ഏറ്റവും വിഷമകരമായ ദിവസങ്ങളായിരുന്നു. ഇപ്രാവശ്യം കൊറോണ എന്ന മഹാമാരിയുള്ള തിനാൽ സ്കൂൾ നേരത്തേ പൂട്ടിയിരുന്നു. അതിനാൽ ഈ അവധിക്കാലമെനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. വൈറസ് വന്നതിനാൽ എന്റെ നാട് തന്നെ ഒരു കുരുക്കിൽ പെട്ടത് പോലെയായിരുന്നു.അതു കൊണ്ട് ഉൽസവവും മുടങ്ങി. അവധിക്കാലത്ത് ഞാൻ വിനോദയാത്ര പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന് കഴിയുന്നില്ല. എല്ലാ വർഷവും വിഷുവിന് കൈനീട്ടം കിട്ടുകയും കണി വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുമായിരുന്നു. വിഷുവിന് ക്ഷേത്രത്തിലും പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ പുസ്തകങ്ങൾ വായിക്കുകയും ടി വി കാണുകയും ചെയ്യുന്നു. സ്കൂളിലെ വാർഷികാഘോഷവും വാർഷിക പരീക്ഷയും നഷ്ടപ്പെട്ടു. ഈ അവധിക്കാലത്ത് നമുക്ക് കൊറോണയ്ക്കെതിരെ ഒന്നിച്ച് നിന്ന് പൊരുതാം.

ആൽബി വിൻസെന്റ്
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം