വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക് ഡൌൺ
ലോക് ഡൌൺ
നാളിതുവരെ അനുഭവിക്കാത്ത അറിയാത്ത എന്തെല്ലാം മാറ്റങ്ങൾ, മുഖം മറയ്ക്കണമത്രേ എന്തിനെതിരെയാണീ ശത്രുവിന്റെ പടയൊരുക്കം മനുഷ്യമനസ്സിന്റെ ഞാൻ എന്ന ഭാവത്തിന് ഒരു തിരിച്ചടി ! അതെല്ലേ ഈ കൊറോണ? ആർക്കാണ് ഈ വൈറസിനെ തളയ്ക്കാനാവുക? ഇതെവിടുന്നാണ് പ്രത്യക്ഷപ്പെട്ടത്? ഭൂമിയിലെ നരവംശത്തിന്റെ നാശത്തിനായി പ്രകൃതിയുടെ പ്രാർത്ഥനയുടെ ഫലമായി വന്നവതരിച്ച കൽക്കിയാണൊ? ഉത്തരം കിട്ടാത്ത പലവിധം ചിന്തകളുമായാണ് രാവിലെ ഉണർന്നത് . ഉണർന്നയുടനെ '24' വാർത്താ ചാനൽ കാണുക അതാണ് ഇപ്പോഴത്തെ രീതി. പതിവ് പോലെ 100 ന്യൂസ് അതു കഴിഞ്ഞ് Goodmorning with SKN. പോസിറ്റീവ് വാർത്തകൾ തരണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ നെഗറ്റീവ് വാർത്തകൾ മാത്രമേ ഉള്ളൂവെന്ന സ്വതസിദ്ധമായ പതംപറച്ചിലോട് കൂടി SKN തുടങ്ങി. ഞാനും അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചു. അപ്പോഴാണ് എന്റെ മനസ്സിൽ ആ വാർത്ത എത്തിയത്. ഒരു പന്ത്രണ്ട് വയസ്സ്‌കാരിയുടെ കദനകഥ ലോക് ഡൌൺ അല്ലെ ജോലി സ്ഥലത്ത് പെട്ടുപോയ ഒരു പാവം കുട്ടി. അവളുടെ അച്ഛൻ അവളെ ജോലിക്ക് വിട്ടത്രേ !എന്തിനാണവൾ ജോലി ചെയ്യുന്നത്? എന്തായാലും അവൾ ഒരു ജോലി തേടി...... .. രണ്ടു മാസമായി അവൾ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായി വന്ന മഹാമാരി, ലോക് ഡൗണിൽ അവളും പെട്ടു. കർശന നിയന്ത്രണം. ജോലി ഇല്ല, ഭക്ഷണമില്ല, വണ്ടി ഇല്ല പാവം അവൾക്ക് അമ്മയെ ഓർമ്മ വന്നു. അമ്മയുടെ അടുത്തെത്തി ആ മാറിൽ അണയാൻ അവൾ വെമ്പി. മറ്റുള്ളവരുടെ കൂടെ അവളും നടന്നു തുടങ്ങി. രാപ്പകൽ നടന്നു. അങ്ങനെ 150 km താണ്ടി. ആ കൊച്ചു കാലുകൾ തളർന്നു വീടെത്താൻ ഇനി ഒരു മണിക്കൂർ മാത്രം നടന്നാൽ മതി. അവളുടെ 'അമ്മ തന്റെ പൊന്നുമകളെയും കാത്തു ദിവസങ്ങൾ കഴിച്ചുകൂട്ടുകയാണ്. തന്റെ മകൾക്ക് വിശപ്പുണ്ടാകും ആ കൊച്ചു കാലുകൾ തളരുന്നുണ്ടാവും അവൾ ആധിയോടെ കാത്തിരുന്നു. എന്താണത്? അതൊരു വെളുത്ത വണ്ടിയാണല്ലോ lockdown ആയിട്ടും തന്റെ മകൾ വണ്ടിയിലാണൊ വരുന്നത്. ഓടിയെത്തിയ ആ അമ്മ കണ്ടത് തന്റെ നിശ്ചലമായ മകളെയാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ