വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ലോകമാന്ദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകമാന്ദ്യം

നമ്മുടെ ലോകത്ത് സാമ്പത്തിക മാന്ദ്യം എന്നപോലെ ലോകമാന്ദ്യം സംഭവിച്ചിരിക്കുകയാണ്. ഒരനക്കവുമില്ല ജനങ്ങൾ നിരത്തിലിരങ്ങുനില്ല.ലോകത്തെവിടെയും വിജനത മാത്രം.എല്ലാ മേഖലയും സ്തംഭിച്ചിരിക്കുകയാണ്. വ്യാവസായിക മേഖല,കാർഷിക മേഖല,സേവനമേഖല എന്നിവയെല്ലാം. എന്നാൽ കാർഷിക മേഖലയിൽ ജനങ്ങൾ മുന്നോട്ട് വരുന്നതായി നമുക്ക് കാണാം.കൃഷിയിലേക്ക് കൂടുതൽ ജനങ്ങൾ തിരിയുകയാണ്. ജനങ്ങൾ അനുഭവിക്കുന്ന ഈ മഹാമാരി ഒരു കണക്ക് പറഞ്ഞാൽ ജനങ്ങൾക്ക് വളരെയധികം ഉപകാരം ആയിട്ടുണ്ട് ജനങ്ങൾ സ്വന്തമായി കൃഷി ചെയ്യുവാനും സ്വന്തം വീട്ടിലുള്ള അംഗങ്ങളെ അടുത്ത പരിചയപ്പെടാനും ഒക്കെ കഴിഞ്ഞു.ഇത് പറയാൻ കാരണം എന്തെന്ന് നമുക്ക് ഓരോരുത്തർക്കും ചിന്തിച്ചാൽ അറിയാം ജനങ്ങൾക്ക് സമയമില്ല എന്ന്.

ജനങ്ങൾക്ക് തിരക്ക്കളോട് തിരക്ക് എന്നാൽ നമ്മുടെ ഈ കാലം അല്ലെങ്കിൽ ഈ മഹാമാരി വന്നതിൽ പിന്നെ ജനങ്ങൾ കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ്.കാരണവന്മാർ പറയുന്നത് പോലെ ഒത്തൊരുമയോടെ പഴയവിഭവങ്ങൾ ഒരുക്കിയും സമയം ചിലവഴിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ കൂടുതൽ ഉള്ള രാജ്യം ചൈന ആണ് ഇന്ത്യയും ഒട്ടും പുറകോട്ട് അല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. നമ്മുടെ എല്ലാം ഭൂമിയോട് ഉള്ള ക്രൂരത കാരണം ഭൂമി നശിച്ചുകൊണ്ടിരിക്കുകയാണ് പ്രകൃതി നൽകുന്ന പാഠങ്ങളിൽ അവസാനത്തേത് ആക്കാം ഈ മഹാമാരി.ഇതിന് ഒരു മരുന്ന് പോലും ലോകരാജ്യങ്ങൾ കണ്ടെത്തിയിട്ടില്ല പാഠങ്ങൾ പുസ്തകത്തിൽ നിന്നു മാത്രം അല്ല പഠിക്കേണ്ടത് പ്രകൃതി നൽകുന്ന പാഠങ്ങൾ അറിഞ്ഞും അനുഭവിച്ചും ആണ് ഇനിയും അറിവും തിരിച്ചറിവും ഉണ്ടാകാൻ സമയം ആയില്ലേ കൂട്ടരെ. ഇനി ഒരു ലോകമാന്ദ്യം ഉണ്ടാകാതിരിക്കട്ടെ.അവശേഷിക്കുന്ന ജനങ്ങൾ എങ്കിലും പ്രകൃതിക്ക് നന്മ ചെയ്യട്ടെ.

അസിക രാജു
5 വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം