വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
2018-19 ലെ പ്രവർത്തനങ്ങൾ
2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1
2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 105 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ.S ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. K ആൻസലൻ MLA ഉദ്ഘാടനം നിർവഹിച്ചു . പാറശ്ശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിV R സലൂജ പുതുതായി വന്ന കുട്ടികൾക്ക് എന്റെ സത്യാന്വേഷണ കഥകൾ എന്ന പുസ്തകം നൽകി ക്ലാസുകളിലേക്കു അയച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്സ്
- പഠനവിനോദയാത്ര
- ക്ലാസ് മാഗസിൻ
തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
റെഡ് ക്രോസ്സ്
നെയ്യാറ്റിൻകര :വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ എ .ബി .സുമിത്രൻ ഉത്ഘാടനം ചെയ്തു .
ശ്രീ ആർ എം അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി
കൗൺസിലിംഗ്
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |