വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു.എസ്.എസ് എക്സാം
യു.എസ്.എസ്.പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ ഈ അധ്യയന വർഷം സ്കോളർഷിപ്പിന് അർഹത നേടി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാന നിമിഷം
ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു. വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.
സ്കൂൾവിക്കി പുരസ്കാരം 2021-22
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സ്കൂൾ അങ്കണത്തിൽ നടന്ന ബിഗ് സ്ക്രീൻ ഷോയിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
"മൺ തരി തൊട്ട് മഹാകാശം വരെ എന്തെന്നറിയാൻ ദാഹിക്കുന്നു". കൊല്ലം ജില്ലയിൽ ജനിച്ചുവളർന്ന് അറിവിൻറെ മഹാകാശം വരെ എത്താൻ കുരുന്നുകൾക്ക് പ്രചോദനം നൽകിക്കൊണ്ട് സാഹിത്യ നഭസ്സിൽ തിളങ്ങിയ നക്ഷത്രം ശ്രീ ഒ എൻ വി സാറിൻറെ വരികൾ നെഞ്ചിലേറ്റി കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പട്ടത്താനം വിമല ഹൃദയ സ്കൂളിന് ഇന്ന് സ്വപ്ന സാക്ഷാൽക്കാരത്തിൻറെ സുദിനം.... ഒരു ഉത്സവപ്രതീതിയോടെ ജനഹൃദയങ്ങൾ ഏറ്റെടുത്ത ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഇന്ന് 16.2.2023 നടന്നു .സ്കൂൾ അങ്കണത്തിൽ നടന്ന ബിഗ് സ്ക്രീൻ ഷോയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തപ്പോൾ കുട്ടികൾക്കും അധ്യാപകർക്കും പകർന്ന ആത്മവിശ്വാസം സീമാതീതമാണ് .ഇതിൽ നിന്ന് കൂടുതൽ ആർജ്ജവം ഉൾക്കൊണ്ടുകൊണ്ട് മികവിന്റെ പടവുകൾ ചവിട്ടി കയറി മൺതരി തൊട്ട് മഹാകാശം വരെ അറിയാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വിമലഹൃദയ സ്കൂൾ മുന്നോട്ട്...... ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് ഞങ്ങളെ സഹായിച്ച കൈറ്റിന്റെ കൊല്ലം ജില്ല കോഡിനേറ്റർ സുഖദേവൻ സാർ, കൊല്ലം സബ്ജില്ല മാസ്റ്റർ ട്രെയിനർ കാർത്തിക് സർ ,എം ടി മാരായ വിക്രം സർ, അനിൽ സാർ മറ്റ് എംടിമാർ ,കൊല്ലം ഡിആർസി ഓഫീസിലെ റസീന മാഡം, ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് ഞങ്ങളെ പ്രേരിപ്പിച്ച കണ്ണൻ സാർ ,മറ്റ് ഉദ്യോഗസ്ഥർ ഏവർക്കും വിമലഹൃദയ സ്കൂളിൻറെ നന്ദിയുടെ പൂച്ചെണ്ടുകൾ.... സ്കൂളിൻറെ മികവുകൾ അഭ്ര പാളികളിൽ പകർത്തിയ ശ്രീ ക്രിസ് ,മറ്റു സഹായികൾ ,ഫ്ലോർ ഷൂട്ടിംഗ് നടക്കുന്നതിനു മുൻപ് കുട്ടികൾക്ക് ഉണർവും ഉന്മേഷവും ആവേശവും പകർന്ന ഷൂട്ടിംഗ് ടീം, സൗഹാർദ്ദപരമായ ഇടപെടലുകൾ നടത്തി കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന സ്പെഷ്യൽ ജൂറി ,ഈ റിയാലിറ്റി ഷോയുടെ പിന്നിൽ പ്രവർത്തിച്ച ഏവർക്കും ദൈവനാമത്തിൽ ഹൃദയം നിറഞ്ഞ നന്ദി... നന്ദി....നന്ദി
ശിശു ദിന റാലി നവംബർ
വിവിധ വേഷങ്ങൾ ധരിച്ചു കൊണ്ട് കുട്ടികൾ ശിശു ദിന റാലി 14 നവംബർ 2023 സ്കൂളിൽ നിന്ന് പങ്കെടുത്തു. റാലിക്കു ഒന്നാം സ്ഥാനവും ട്രോഫ്യ്യും 10,000 രൂപയും ക്യാഷ് അവാർഡ് ലഭിച്ചു.