വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
ശുചിത്വം ആരോഗ്യപ്രദമായ ജീവിതത്തിന് അനിവാര്യമാണ് ആദ്യം നാം നമ്മുടെ ശരീരശുദ്ധിക്ക് ആണ് പ്രാധാന്യം നൽകേണ്ടത് അതുകൊണ്ട് ഉറക്കം ഉണരുന്നതും ശുചിത്വ പ്രക്രിയയിൽ വേണം ആദ്യം ശ്രദ്ധിക്കാൻ രാവിലെ തന്നെ പല്ല് തേക്കുന്നത് ശീലമാക്കണം അതിന് പേസ്റ്റും ബ്രഷും ഉപയോഗിക്കണം അതിനുശേഷം മാത്രമേ ആഹാരം കഴിക്കാവൂ ഇതുപോലെതന്നെ രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് പല്ലുതേക്കുക പല്ല്കൾക്കിടയിൽ തങ്ങിനിൽക്കുന്ന കീടാണുക്കളെ ഒഴിവാക്കിയാൽ രാത്രി മുഴുവനും പല്ലും മോണയും തുടങ്ങിയവയുടെ ആന്തരിക ഭാഗങ്ങൾ ശുചി ആയിരിക്കും ഇത് ദന്തക്ഷയത്തെ തടയാൻ സഹായിക്കും. രാവിലെ പല്ലുതേപ്പ് കഴിഞ്ഞാൽ കുളിക്കണം ശരീരത്തെയും മനസ്സിനെയും ഉന്മേഷം വർദ്ധിപ്പിക്കും കുളി കഴിഞ്ഞ് തല തോർതിയതിനുശേഷം തലമുടി നന്നായി ചീകണം കാരണം മുടി ചീകുന്നത് ധാരാളം ഗുണം ചെയ്യും പേൻ താരൻ എന്നിവ പോവും തലയ്ക്ക്ചീർപ്പിന്റെ പല്ലുകൾ ഒരു തലോടലും നൽകും അത് തലയിലെ ത്വക്കിന് ഊർജ്ജം നൽകുന്നതാണ് വിരലിലെ നഖങ്ങൾ വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം നഖത്തിനിടയിൽ മാലിന്യങ്ങളും രോഗാണുക്കളും അടിയാൻ ഉള്ള സാധ്യതകൾ കൂടുതലാണ് അത് ആഹാരത്തിലൂടെ ശരീരത്തിനുള്ളിൽ ചെന്നാൽ പല അസുഖങ്ങളും ഉണ്ടാകും ഇനി ശ്രദ്ധിക്കേണ്ടത് വസ്ത്രങ്ങൾ അലക്കുന്നതിലാണ്. വസ്ത്രങ്ങൾ അലക്കി വെയിലത്തിട്ട് ഉണക്കിയാൽ രോഗാണുക്കൾ ഇല്ലാതാകും വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത് നമ്മുടെ ആത്മവിശ്വാസം കൂട്ടുക മാത്രമല്ല മറ്റുള്ളവർക്ക് നമ്മളോട് ആദരവ് തോന്നാൻ ഇടയാകും ഇതുപോലെ പ്രധാനപ്പെട്ട ഒരു നല്ല ശീലമാണ് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകുക എന്നത് സോപ്പ് ഉപയോഗിച്ച് കൈയുടെ അകവും പുറവും കഴുകണം അത് കഴിഞ്ഞാൽ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ പരിസരം വൃത്തിയാക്കുന്നതാണ് അനാവശ്യ വസ്തുക്കൾ ഭക്ഷണം മാലിന്യ അവശിഷ്ടങ്ങൾ തുടങ്ങിയവ തോന്നിയ സ്ഥലത്ത് വലിചെറിയൊരുത് അത് ഉചിതമായ സ്ഥലം കണ്ടെത്തി നിർമാർജനം ചെയ്യണം അത് നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും ദോഷം ചെയ്യില്ലെന്ന് ബോധ്യപ്പെടണം കൃത്യമായി മുറിയിലെ സാധനങ്ങൾ അടുക്കി ഒതുക്കി പൊടിതട്ടി വെക്കുക തറയും വാതിലും ജനലും തുടച്ച് വൃത്തിയായി സൂക്ഷിക്കുകയും വേണം അത് നമുക്ക് മാത്രമല്ല നമ്മുടെ അതിഥികൾക്കും സന്തോഷം പകരും ഇതിനൊക്കെ പുറമേ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട് അത് നമ്മുടെ കക്കൂസും കുളിമുറിയും വൃത്തിയാക്കൽ ആണ് വൃത്തിയില്ലാത്ത കക്കൂസും കുളിമുറിയും അനാരോഗ്യവും പകർച്ചവ്യാധിയും ക്ഷണിച്ചുവരുത്തും രോഗം ചികിത്സിച്ചു ഭേദം ആകുന്നതിനേക്കാൾ രോഗം വരാതിരിക്കുന്നത് ആണല്ലോ എന്തുകൊണ്ടും നല്ലത് ഇപ്പോൾ നമ്മളെ കുഴപ്പിച്ച കൊണ്ടിരിക്കുന്ന കൊറോണയെന്ന രോഗം പോലും ശുചിത്വത്തെകുറിച്ചാണല്ലോ കൂടുതൽ പറയുന്നത് അതിനാൽ നമ്മൾ ഹാൻഡ് വാഷും വെള്ളവും, ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, സാനിറ്റൈസർകൊണ്ട് കൈകൾ വൃത്തിയാക്കുക, മാസ്ക് ഉപയോഗിക്കുക, പൊതു സ്ഥലത്ത് തുപ്പാതിരിക്കുക, രോഗ വ്യാപനം വരാതെ എല്ലാ ജനങ്ങളും നമ്മുടെ ഭരണാധികാരികളുടെ നിർദേശങ്ങൾ പാലിക്കുക.തുടർന്നും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശീലിക്കണം, ആവശ്യ വസ്തുക്കളുടെ ശരിയായ വിനിയോഗം ഉറപ്പാക്കാം. പുനരുപയോഗിക്കാൻ ആവുന്ന തുണി മാസ്ക്കുകൾ ആണ് ഉത്തമം, ഭക്ഷണം പാഴാക്കരുത്, ജലം ദുരുപയോഗം ചെയ്യരുത്, പകർച്ചവ്യാധികളുടെ കാലത്ത് ജലക്ഷാമം കൂടി താങ്ങാൻ നമുക്കാവില്ല, പഴയ വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ വലിച്ചെറിയാൻ ഇരിക്കുക, മറ്റാർക്കെങ്കിലും പ്രയോജന പെട്ടാലോ, എല്ലാ ബസ് സ്റ്റാൻഡുകളിലും ഹാൻഡ് സാന റൈസർ ക്രമീകരിക്കുക, നേടാം സ്വയംപര്യാപ്തത, കൈവിടരുത് ശുചിത്വ ശീലം, പുതിയ ലോകം, പുതിയ നമ്മൾ.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം