വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

യോഗാദിനാചരണം 21.06.2025

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു ജൂൺ 21ന് സ്കൂളിലെ എസ് പി സി കേഡറ്റ്സിൻ ഫെലിക്സ് സർ യോഗ പരിശീലനം നൽകി .

ഹിരോഷിമ  നാഗസാക്കി ദിനം 6 ആഗസ്റ്റ് 2025

ഇന്ന് ആഗസ്റ്റ് 6. വീണ്ടും ഒരു ഹിരോഷിമ  നാഗസാക്കി ദിനം വന്നെത്തിയിരിക്കുകയാണ്. ആ ദിനത്തോടനുബന്ധിച്ചാണ് ഇന്നത്തെ അസംബ്ലി . ലോകമനസാക്ഷിയെ ഞെട്ടിച്ച ദിവസങ്ങളാണ് 1945 ലേത്. വീണ്ടും നാഗസാക്കിയെക്കുറിച്ച് അറിയാനും അതിൻ്റെ ഭീകരത എത്രത്തോളമാണെന്ന് മനസിലാക്കാനും സാധിക്കും. ഒരു സ്ഥലത്തെ മൊത്തം വിഴുങ്ങിയ ലിറ്റിൽ ബോയ് എന്ന് പേരുള്ള അണുബോംബ് ജപ്പാനിൽ വർഷിച്ച ദിനമാണ് ഹിരോഷിമ നാഗസാക്കിയായി നാം ആചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടതായിക്കുന്നു ഇന്നത്തെ ദിവസം . നാഗസാക്കിയിൽ നിന്നും അതിജീവിച്ച് മുന്നേറിയ സഡാക്കോയുടെ ജീവിതത്തേയും അറിയാൻ സാധിക്കും. അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച സഡാക്കോ കൊക്കും , വെള്ള ബലുണുകളിൽ നാഗസാക്കിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും, പ്ലക്കാർഡും, പോസ്റ്ററും ക്വിസും  ചേർന്ന അസംബ്ലി ആയിരുന്നു ഇന്നത്തേത്.

qqയുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു .  സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.