വിദ്യാരംഗം കലാസാഹിത്യ വേദി ജി എച്ച് എസ് എസ് കടുങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

പ്രവർത്തനങ്ങൾ

ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19ന് വായനാദിനത്തിൽ ആരംഭിച്ചു. സാഹിത്യ ക്വിസ്, കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ മത്സരം നടത്തി.
ലക്ഷ്യം

  • കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
  • കലാമേളയ്ക്ക് പരിശീലനം
  • സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര.

ഇ-വിദ്യാരംഗം

കുട്ടികളുടെ സ‍ഷ്ടികൾ ഐടി ക്ലബ്ബിന്റെ സഹാകരണത്തോടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു.

കഥകൾ


'പെയ്തു തോരാത്ത മഴമേഘങ്ങൾ

രാഘവേട്ടാ നമ്മൾ എത്രകഷ്ടപ്പെട്ടു വെച്ച വീടാല്ലേ

ഇപ്പൊ കണ്ടില്ലെ തകർന്ന്തരിപ്പണമായിട്ട്....

രാഘവേട്ടന്റെ കണ്ണുകണ്ടാൽ സഹിക്കില്ല.

എത്രകാലം മറുനാട്ടിൽ ചോര നീരാക്കി കിട്ടിയ പണംകൊണ്ടു വച്ച വീടാ..

സങ്കടാവാതിരിക്ക്വോ?

"വാ,പോകാം.ഇവിടെ നിന്നിട്ടെന്താ"?രാഘവേട്ടൻ മുന്നിൽ നടന്നു.

അവൾ പിന്നാലെയും.

കൂടെ അടുത്ത വീട്ടിലെ സുകുമാരൻ ചേട്ടനും കുടുംമ്പവും ഉണ്ട്.

"എടാ രാഘവാ,കഴി‍ഞ്ഞകൊല്ലം വരൾച്ച ഉണ്ടായത് ഓർമ്മയില്ലേ"!?

"ഇക്കൊല്ലം കണ്ടില്ലെ തകർത്ത് പെയ്യ്ണ്! ദൈവത്തിന്റെ ഓരോകളികൾ!" അവർ ക്യാമ്പ് ലക്ഷ്യമാക്കി നടന്നു.

റോഡും പാടവും എവിടെയാണെന്ന തിരിച്ചറിയാൻപോലും പറ്റുന്നില്ല.

അരയോളം വെള്ളമുണ്ട്. ക്യാമ്പിൽ ആകെ ബഹളമാണ്.

കുട്ടികൾ കരയുന്നു. ആളുകളുടെ സംസാരം, പത്രക്കാരും, ടീവിക്കാരും,

അതിനുപുറമെ ക്യാമ്പ് സന്ദർശിക്കാൻ എത്തിയവരും.

അച്ചുവും അപ്പുവും ഓടിവന്നു. വീടു മുങ്ങുന്നതിന്നു മുൻമ്പ് സാധനങ്ങൾ എടുക്കാൻ പോയപ്പോൾ അവരും പോരാൻ വാശിപിടിച്ചതാണ്.

ക്യാമ്പിൽ ഭക്ഷണം ശരിക്കുകിട്ടാനില്ല. കുടിവെള്ളവും ഇല്ല. എങ്ങനെ ജീവിച്ചിരുന്നവരാണ്!

ഇന്നുവെറും അഭയാർത്ഥികൾ! മക്കൾ പഠിക്കുന്ന ഗവൺമെന്റ് സ്കൂളുകളാണ് ക്യാമ്പ്.

ജാതി മത വർഗ്ഗ ഭേതമില്ലാതെ ഇപ്പോൾ എല്ലാവരും ഒന്നാണ്.

"അമ്മേ മി‌ുത്തശ്ശി വിളിക്കുന്നു"അച്ചുവന്ന് പറഞ്ഞപ്പോൾഅവൾ മുറിയിലേക്ക് കയറി.

ഒന്നരമാസമായി കിടപ്പിലായ അമ്മയെ ബഞ്ചുകൾ അടുപ്പിച്ചിട്ട് കിടത്തിയിരിക്കുകയാണ്.

"എന്താ അമ്മേ"...."മോളേ എനിക്കെന്തോ വയ്യാ"

"അച്ചു,മുത്തശ്ശിക്ക് കുറച്ച് വെലള്ളമെടുത്ത് കൊടുക്ക് ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം"

ക്യാമ്പിലുള്ള ഡോക്ടർ വന്ന് അമ്മയേ ഉടൻ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് പറഞ്ഞു.

ആംമ്പുലൻസ് വന്ന് അമ്മയെ കയറ്റിപ്പോയപ്പോൾ അവളും പോവാനാഞ്ഞതാണ്. രാഘവേട്ടൻ പോവാമെന്ന് പറഞ്ഞു.

സ്കൂളിന്റെ വരാന്തയിൽ അവർ പോവുന്നതും നോക്കി അവൾ നിന്നു.

അപ്പോഴും മഴ കലിതുള്ളിപ്പെയ്യുകയാണ്!!!


അമൃത 10 A

കവിതകൾ

ബസ് സ്റ്റോപ്പുകൾ
മകൾ ഉന്നതപഠനത്തിനായി പോകുന്നു
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു
"ദൈവമേ ഒരു പെൺകുഞ്ഞും
നാടിന്റെ പേരിലറിയപ്പെടരുതേ"
ബസ് വന്നു
അയ്യോ മോളേ കയറരുത്
ഇത് നമുക്കുള്ള വണ്ടിയല്ല
അമ്മ മകളെ ചേർത്തുപിടിച്ചു
കിളി പുറത്തേക്കിട്ട തല
അകത്തേക്കു വലിച്ചു
വണ്ടി കടന്നു പോയി
മകൾ പിൻബോർഡ് വായിച്ചു
സൂര്യനെല്ലി ,വിതുര, പറവൂർ.......!

ഇസ . വി


ആയുധം

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ

പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്

ഈ ഞാൻതന്നെ എന്തിന്

ആരോ മൈക്കിലൂടെ ഓരിയിടുന്നൂ

രാജ്യദ്രോഹികളെ നേരിടാൻ

കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്

സമരസജ്ജരാണ്"

ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!

ഈ ആയുധമാണല്ലേ

അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!

അതേ ആയുധവുമായി അവർ

എൻെറനേരെയാണല്ലോ വരുന്നത്

രാജ്യദ്രോഹികളേ ഓടിവരണേ.......

രക്ഷിക്കണേ.....

നഷീദ

ലേഖനം


ചിത്രശാല