വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ഈ അവധികാലം വീട്ടിൽ തന്നെ......
ഈ അവധികാലം വീട്ടിൽ തന്നെ.....
ഈ അവധികാലം വീട്ടിൽ സന്തോഷം നിറഞ്ഞതായിരുന്നു. ഈ വേനലവധി ടെൻഷൻ ഒന്നും ഇല്ലായിരുന്നു. പുരാണങ്ങളെ പറ്റി അറിയാനും കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞു. അമ്മയിൽ നിന്ന് കൃഷി, പാചകം, പാട്ട്, കഥ എന്നിവയെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. അമ്മയ്ക്ക് അടുക്കളത്തോട്ടം ഉണ്ടാക്കിയും. അമ്മയുടെ കൂടെ പരിസരം വൃത്തിയാക്കി യും സമയം ചിലവഴിച്ചു. ഇതിൽനിന്ന് കൃഷിയെ കുറിച് പഠിക്കാൻ പറ്റി. എല്ലാവരും ചേർന്ന് പലതരം കളികളിൽ ഏർപ്പെട്ടു. നല്ല പുസ്തകങ്ങൾ വായിച്ചും. ആന്റി ക്രാഫ്റ്റ്, ബോട്ടിൽ പെയിന്റിംഗ്, ഒക്കെയായി കഴിഞ്ഞു. ഇതിലൂടെ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ കൊറോണ കാലം എല്ലാ വിധം സംരക്ഷണ യോടെ കഴിഞ്ഞു. ആരും വീട്ടിൽ നിന്ന് പുറത്തു പോകാതെ സുരക്ഷിതമാണ്. ഈ ലോകത്തുള്ള മനുഷ്യർ വലിയൊരു വിപത്തിനെ ആണ് നേരിടുന്നത്. ആ വിപത്തായ കൊറോണാ വൈറസിനെ വളരെ അധികം ജാഗ്രതയോടെയാണ് ഞങ്ങൾ കണ്ടത്. വളരെ അധികം സുരക്ഷിതമായി ഞങ്ങൾ വീട്ടിൽ തന്നെ ഇരുന്നു. വീട്ടിൽ ഇരുന്നു എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് ഞങളുടെ അധ്യാപകർ ഞങ്ങൾക്കു വേണ്ട നിർദേശം നൽകി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |