ഒരു ചെറു കാറ്റിൻ തലോടലായി
ഒരിക്കലും മായാത്ത ഓർമകളായി
വാടാത്ത പൂവിൽ നറുമണിയായി
കൊഴിയാത്ത പൂവിൻ ഇതളുകളായി
മഴയുടെ നേർത്ത രാഗമായി
ഒരിക്കലും വറ്റാത്ത പുഴപോലെ
സ്നേഹം ഹൃദയത്തിലേറ്റി
ഒരു ചെറു പുഴുവായി പിറന്നു
നിറമാർന്ന ചിത്രശലഭമായി
പാറി പറന്നു നമ്മൾ.....
ആകാശ ഗംഗയിൽ ഒഴുകി ഒഴുകി
നനവാർന്ന കുന്നിൻ ചരുവിലൂടെ
ഏതോ സമാനവീഥിയിൽ ഒന്നായി
ചേർന്നു നമ്മൾ.....
ജീവിത ഗാന്ധിയും മാന്ത്രിക
ചെപ്പിലേക്ക്
നിലക്കാത്ത പ്രവാഹമായി ഒഴുകുന്ന
സൗഹൃദം...