വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി അമ്മയാണ്. ആ അമ്മയെ നാം ഓരോരുത്തരും ഇന്ന് നശിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ പ്രപഞ്ചത്തെ മുഴുവനായി നാം സൂചിപ്പിക്കുന്ന പാദമാണ് പ്രകൃതി. നമ്മുടെ ചുറ്റുംമുള്ള ഏറ്റവും മനോഹരമായ ആകര്ഷകമായ ചുറ്റുപാടിൽ ജീവിക്കാൻ പരിസ്ഥിതി പ്രധാനം ചെയ്യുന്നു. പ്രകൃതി നമ്മുക്ക് മനോഹരങ്ങളായ ഒട്ടനവധി പൂക്കൾ, മൃഗങ്ങൾ, ഇലകൾ, കുന്നുകൾ, മലകൾ, ജലാശയങ്ങൾ തുടങ്ങി അനേകം വസ്തുക്കൾ നമ്മുക്ക് നൽകുന്നു .നമ്മുടെ ആരോഗ്യപരമായ ജീവിതത്തിനു വേണ്ടി ദൈവം ഇവയെ സൃഷ്ട്ടിച്ചിരിക്കുന്നു. നാം നിത്യവും ഉപയോഗിക്കുന്ന വസ്തുക്കൾ പ്രകൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്. അതുകൊണ്ട് പ്രക്രതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുക്ക് തന്നെയാണ്.

പ്രകൃതി മനുഷ്യന്റെ സഹായി അഥവാ സുഹൃത്തു ആണ്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വികസന പ്രവർത്തനത്തിലൂടെ നാം പ്രക്രതിയെ ചൂഷണം ചെയ്യുന്നുണ്ട്. പ്രകൃതിയിലെ ജീവികളുടെ ആവാസ കേന്ദ്രം നശിപ്പിച്ചും ജലസ്രോതസുകൾ തുടങ്ങിയവ നശിപ്പിച്ചും നാമ അവയെ ചൂഷണത്തിന് ഇരയാക്കുന്നു. അതിലൂടെ ഉണ്ടാകുന്ന മഹാരോഗങ്ങളും മറ്റും അനുഭവിക്കേണ്ടി വരുന്നത് തുടർന്നുള്ള തലമുറകൾ തന്നെയാണ്

.

വികസനത്തിന്റെ പേരിൽ ചൂഷണം നടക്കുന്നത് അനവധിയാണ്. ഇത്തരത്തിൽ ചൂഷണം തടത്തിയതിന്റെ ഫലമായിട്ടാണ് നാം ഇന്നനുഭവിക്കുന്ന മഹാമാരി വരെ ഉണ്ടായത്. പ്രകൃതി അമ്മയാണ്. ആ അമ്മയാകുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഓരുരുത്തരുടേയുമാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാരും ചെടികൾ നട്ടുപിടിപ്പിക്കുകയും, പ്ലാസ്റ്റിസുകളുടെ ഉപയോഗം കുറക്കുകയും, വൈദ്യുതി ജലം തുടങ്ങിയവ പാഴാക്കാതിരിക്കുകയും ചെയ്യുക. തുടർന്നുള്ള എല്ലാ തലമുറയ്ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിച്ചു ജീവിക്കാൻ നാം ഭൂമിയെ സംരക്ഷിക്കുക.

സ്നേഹ. S. കൃഷ്ണ
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം