വായനക്കൂട്
വായനാ കൂടുകൾ
വായന സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്ന ആധുനികകാലത്ത്കുട്ടികളോടൊപ്പം രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക വായന കൂടുകൾ രൂപീകരിച്ചു.ആഴ്ചയിൽ ഒരു ദിവസം വായന കൂടുകളിലെത്തി സാഹിത്യ സംവാദങ്ങളും കലാസാഹിത്യ സൃഷ്ടികളുടെ പ്രകാശനം സംഘടിപ്പിക്കുകയും ചെയ്യുന്നു.ആവശ്യമായ പുസ്തകങ്ങൾ എടുക്കുകയും വായിച്ചശേഷം അടുത്ത ആഴ്ച തന്നെ തിരിച്ചു കൊണ്ടുവെക്കുകയും, വീട്ടിലെ പിറന്നാൾ മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്ക് വായന കൂട്ടിലേക്ക് ലൈബ്രറി പുസ്തകങ്ങളും പത്ര ബാല മാസികകൾ സംഭാവന ചെയ്യുകയും ചെയ്യുന്നു.
സ്കൂൾ ലൈബ്രറി പുസ്തകങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വായന സമൂഹത്തിലേക്ക് വ്യാപിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും ഇതു മൂലം സാധിച്ചിട്ടുണ്ട്.