വാകത്താനം ഗവ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രാജഭരണകാലത്ത് സ്കൂൾ നിൽക്കുന്ന സ്ഥലം ക്ഷേത്രവുമായി ബന്ധപ്പെട്ട് ഊട്ടുപുര നിന്നതായാണ് അന്നത്തെ ചരിത്ര രേഖകളിൽ പറഞ്ഞിരിക്കുന്നത്.അത്‌ പിന്നീട് ഉണ്ണാമറ്റം എന്ന പേരിൽ പ്രശസ്തമായി.1886 ലാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം നല്കിവന്നു.പ്രദേശത്തെ ഇല്ലംവക സ്ഥലമാണ് സ്കൂളിനായി നൽകിയത്.അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെ തറയിലിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്.പിന്നീട് ഗവണ്മെന്റ് ഏറ്റെടുത്ത് സ്കൂൾ എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു.മിഷനറിമാരുടെ സ്വാധീനം കൊണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസം നൽകുന്നതിനായി മറ്റൊരു സ്കൂൾ സ്ഥാപിതമാകുകയും ചെയ്തു.അത് പെൺപള്ളിക്കൂടമായി പ്രവർത്തിച്ചു.പിന്നീട് വർഷങ്ങൾക്കു ശേഷം പെൺകുട്ടികളും ആണ്കുട്ടികളും ഒരേ സ്കൂളിൽ പഠിക്കുന്ന നിലയിലേക്ക് മാറിത്തുടങ്ങി.വാകത്താനം പഞ്ചായത്തിൽ ഏറ്റവും ആദ്യമായി തുടങ്ങിയ സ്‌കൂൾ ആയതുകൊണ്ട് ആദ്യകാല വിദ്യാലയം എന്ന പ്രശസ്തി ഇതിനുണ്ട്. ഏകദേശം മുപ്പത് വർഷങ്ങൾക്കു ശേഷമാണ് പിന്നീട് മറ്റു സ്കൂളുകൾ വന്നത്.ഇപ്പോഴും ചങ്ങനാശ്ശേരി ഉപജില്ലയിലെ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് G L P B S. വാകത്താനം.ഇപ്പോൾ വാകത്താനം പഞ്ചായത്തിൽ പതിനാലാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .