ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം
പ്രകൃതി അമ്മയാണ്. അമ്മയെ നിന്ദിക്കരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽമനുഷ്യൻ പെരുമാറിയാൽ ലോക നാശത്തിനു തന്നെ കാരണമാകും.ഇതിൻ്റെയൊക്കെ പ്രാധാന്യം മനസിലാക്കാൻ വേണ്ടിയാണ് നാം പരിസ്ഥിതി ദിനം പോലും ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്രമുണ്ട് എന്നതാണ് ലോകപരിസ്ഥിതി ദിനത്തിൻ്റെ കാതൽ.പ്രതീക്ഷ കൈവിടാതെ  മലിനീകരണത്തിനെതിരായും നശീകരണത്തിനെതിരായും  പ്രവൃത്തിക്കുകയാണ്  ലക്ഷ്യം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയുംഅടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.    നമ്മുടെ വികസന പ്രക്രിയകൾ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുവാൻ സാധിക്കാതെ വരുന്നു. വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വച്ചു കൊണ്ടുള്ള  കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഒറ്റ ലക്ഷ്യത്തോടെ നമ്മുക്ക് ഒന്നായി മുന്നേറാം.പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്.
ആൻഫ്രാൻസീസ്ക്ക
3 A ലിറ്റിൽഫ്ലവർ യു പി സ്കൂൾ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം